എന്റെ അമ്മുവിന് അഭിനന്ദനങ്ങള്‍': സന്തോഷം പങ്കുവച്ച് ആശ ശരത്

By parvathyanoop.06 07 2022

imran-azhar

മലയാള സിനിമയിലെ അതുല്യപ്രതിഭാശാലിയായ നടിയും അതിലുപരി നര്‍ത്തകിയുമായ ആശ ശരത് തന്റെ മകളുടെ വിശേമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ യില്‍ വൈറലാകുന്നത്.കാനഡയിലെ വെസ്റ്റേണ്‍ സര്‍വകലാശാലയില്‍ നിന്നും സിന്തറ്റിക് ബയോളജിയില്‍ മകള്‍ കീര്‍ത്തന ബിരുദം നേടിയതിന്റെ സന്തോഷം പങ്കുവച്ച് നടിയും നര്‍ത്തകിയുമായ ആശ ശരത്. മകളുടെ ബിരുദ ദാനചടങ്ങില്‍ കുടുംബസമേതം പങ്കെടുത്ത ചിത്രങ്ങളും ആശ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

 

എത്ര പെട്ടന്നാണ് സമയം കടന്നു പോയത്. ഇപ്പോള്‍ നീ കാനഡയിലെ വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടി, ജീവിതത്തിലെ പുതിയ അധ്യായത്തിന് തുടക്കം കുറിക്കാന്‍ ഒരുങ്ങുന്നു. എന്റെ അമ്മുവിന് അഭിനന്ദനങ്ങള്‍' മകള്‍ കീര്‍ത്തനയുടെ ബാല്യകാലചിത്രവും ബിരുദദാന ചടങ്ങിലെ ചിത്രങ്ങളും പോസ്റ്റ് ചെയ്ത് ആശ കുറിച്ചു.നിരവധി ആളുകളാണ് കീര്‍ത്തനയ്ക്ക് അഭിനന്ദനങ്ങളും ആശംസകളുമായി എത്തുന്നത്.

 

കോവിഡ് ലോക്ഡൗണില്‍ യൂണിവേഴ്സിറ്റിയും ഹോസ്റ്റലും അടച്ചു പൂട്ടിയപ്പോള്‍ കാനഡയില്‍ അകപ്പെട്ടു പോയ കീര്‍ത്തനയെക്കുറിച്ചുള്ള ആശങ്കകള്‍ ആശ ശരത് ആരാധകരുമായി പങ്കുവച്ചിരുന്നു. രണ്ടു പെണ്‍കുട്ടികളാണ് ആശ ശരത്തിനുള്ളത്. മൂത്തമകള്‍ ഉത്തര അമ്മയ്ക്കൊപ്പം നൃത്തവേദികളില്‍ സജീവമാണ്. മനോജ കാന സംവിധാനം ചെയ്ത ഖെദ്ദ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്കും ഉത്തര ചുവടു വച്ചിരുന്നു.

 

OTHER SECTIONS