ദിലീപിനെതിരെ നടന്നത് ഗൂഡാലോചന: സംവിധായകന്‍ തോംസണ്‍

By praveen prasannan.11 Aug, 2017

imran-azhar

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് പിന്‍തുണയുമായി സംവിധായകന്‍ തോംസണ്‍. ദിലീപിനെതിരെ ഇപ്പോള്‍ നടന്നിട്ടുള്ളത് വ്യക്തമായ ഗൂഡാലോചനയാണ്.

ദിലീപിനെ തനിക്ക് നേരിട്ടറിയാം. അങ്ങനെയൊരു നീചപ്രവൃത്തി ചെയ്യുന്നയാളല്ല. നിരപരാധിയാണ് താരം.

ഇനി ദിലീപ് കുറ്റവാളിയെന്ന് തെളിഞ്ഞാല്‍ ഈ പറഞ്ഞതിന്‍റെ പേരില്‍ ദിലീനൊപ്പം ഏത് ശിക്ഷയും ഏറ്റുവാങ്ങാം. ദിലീപ് നായകനായ കാര്യസ്ഥന്‍, കമ്മത്ത് ആന്‍ഡ് കമ്മത്ത് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് തോംസണ്‍. ഒരു സിനിമാ വെബ്സൈറ്റിനോടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

ദിലീപ് കുറ്റവാളിയാണെന്ന് ഇപ്പോഴും തെളിയിക്കപ്പെട്ടിട്ടില്ല. ദിലീപ് ഇപ്പോള്‍ കുറ്റാരോപിതനാണ്. അങ്ങനെയുള്ള വ്യക്തിയെ കുറിച്ച് മാധ്യമങ്ങള്‍ പറയുന്നത് ദിലീപിനെ പൂര്‍ണ്ണമായും കുറ്റവാളിയാക്കാനാണ്. ജാമ്യം നിഷേധിക്കാന്‍ ഗൂഡ ശ്രമം നടത്തുന്നുണ്ട്~ തോംസണ്‍ പറഞ്ഞു.

 

loading...