വാരിയംകുന്നനെ കുറിച്ചുളള സിനിമയെ ചൊല്ലി വിവാദം

By praveenprasannan.24 06 2020

imran-azhar

എറണാകുളം : മലബാര്‍ കലാപത്തിലെ പ്രമുഖനായ വാരിയംകുന്നത്ത്് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കിയുളള സിനിമാ നിര്‍മ്മാണത്തെ ചൊല്ലി വിവാദം കനക്കുന്നു.നാലു സിനിമകളാണ് വാരിയംകുന്നത്തിന്റെ ജീവതത്തെ ആസ്പദമാക്കി ഒരുക്കുന്നത്.


നടന്‍ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന സിനിമയാണ് വാരിയംകുന്നന്‍. മറ്റൊരു സിനിമയുടെ സംവിധായകന്‍ പി.ടി കുഞ്ഞിമുഹമ്മദാണ്. ഇബ്രാഹിം വെങ്ങര സംവിധാനം ചിത്രമാണ് മറ്റൊന്ന്. ഇതിലൊക്കെ വാരിയംകുന്നത്ത്് കുഞ്ഞഹമ്മദ് ഹാജിക്ക് നായക പരിവേഷമാണെങ്കില്‍ അലി അക്ബര്‍ വാരിയംകുന്നത്തിനെ വില്ലനാക്കിയും ഒരു ചിത്രം സംവിധാനം ചെയ്യുന്നുണ്ട്.കുഞ്ഞഹമ്മദ് ഹാജി നായകനാകുന്ന സിനിമക്കെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. സിനിമയില്‍ നിന്ന് പൃഥ്വിരാജ് പിന്‍മാറണമെന്ന് സംഘപരിവാര്‍ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വാതന്ത്ര്യസമരമല്ല, കലാപമാണ് നടന്നതെന്നും കുറ്റവാളിയായ കുഞ്ഞഹമ്മദ് ഹാജിയെ മഹത്വവത്കരിക്കുകയാണ് ചിത്രമെന്നും പറഞ്ഞാണ് വിവാദം. മുസ്ലിം വര്‍ഗീയകലാപത്തെ വെള്ളപൂശാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് സംഘ് പരിവാര്‍ ആരോപണം.


അതേസമയം ബ്രിട്ടിഷുകാര്‍ക്കെതിരെ ശക്തമായ സമരമുറകള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിയാണ് വാരിയംകുന്നത്ത്് കുഞ്ഞഹമ്മദ് ഹാജി എന്നും ചരിത്രകാരന്മാര്‍ പറയുന്നുണ്ട്.

 

 

OTHER SECTIONS