കോവിഡ് 19: ആഘോഷങ്ങളില്ലാതെ ഉത്തര ഉണ്ണിയുടെ വിവാഹം നിശ്ചയിച്ച മുഹൂർത്തത്തിൽ നടക്കും

By Sooraj Surendran .13 03 2020

imran-azhar

 

 

കൊറോണ വൈറസ് അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തിൽ വളരെ ലളിതമായ രീതിയിൽ വിവാഹ ചടങ്ങ് നടത്താനൊരുങ്ങി നടിയും നർത്തകിയുമായ ഉത്തര ഉണ്ണി. ഏപ്രിൽ അഞ്ചിന് നിശ്ചയിച്ച മുഹൂർത്തത്തിൽ താലികെട്ട് മാത്രം നടത്തി, മറ്റ് സൽക്കാര ചടങ്ങുകൾ പിന്നീട് നടത്താനാണ് തീരുമാനം. ബാംഗ്ലൂരി ബിസിനസുകാരനായ നിതേഷ് നായരാണ് ഉത്തര ഉണ്ണിയുടെ വരൻ. ജനുവരിയിൽ എറണാകുളം കുമ്പളത്തെ സ്വകാര്യ റിസോർട്ടിൽ ആയിരുന്നു വിവാഹനിശ്ചയ ചടങ്ങുകൾ നടന്നത്. വിപുലമായ വിവാഹ ചടങ്ങുകൾ മാറ്റിവെക്കുന്നതായി ഉത്തര ഉണ്ണി തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് അറിയിച്ചത്. ഭാരതനാട്യ നർത്തകിയും യുനെസ്കോയുടെ അന്താരാഷ്ട്ര ഡാൻസ് കൗൺസിൽ അംഗവുമാണ് ഉത്തര ഉണ്ണി. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത 'ഇടവപ്പാതി' എന്ന ചിത്രത്തിലൂടെയാണ് ഉത്തര മലയാള സിനിമയിൽ എത്തുന്നത്.

 

OTHER SECTIONS