ദീപാവലി ദിനത്തിൽ അമിതാഭ് ബച്ചൻ പങ്കുവെച്ചത് കുടുംബചിത്രം; വൈറലായത് ചുമരിലെ കാളയുടെചിത്രം, വില ഊഹിക്കാമോ?

By സൂരജ് സുരേന്ദ്രന്‍.07 11 2021

imran-azhar

 

 

ദീപാവലി ദിനത്തിൽ ബോളിവുഡ് താരങ്ങൾ പങ്കുവെച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അക്കൂട്ടത്തിൽ ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചൻ പങ്കുവെച്ച ജയ ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായി, ആരാധ്യ, അമിതാഭ് ബച്ചന്റെ മകൾ ശ്വേത ബച്ചൻ, മക്കളായ അഗസ്ത്യ, നവ്യ നവേലി എന്നിവർക്കൊപ്പമുള്ള കുടുംബ ചിത്രവും ആരാധകർ ഏറ്റെടുത്തിരുന്നു.

 

സത്യാവസ്ഥ എന്തെന്നാൽ അമിതാഭ് ബച്ചൻ പങ്കുവെച്ച കുടുംബചിത്രത്തേക്കാൾ സോഷ്യൽ മീഡിയ തിരിക്കിയത്, ചിത്രത്തിലെ പശ്ചാത്തലത്തിൽ ഉണ്ടായിരുന്ന പെയിന്റിങ് ആണ്.

 

കൂറ്റൻ കാളയുടെ ചിത്രമായിരുന്നു ചുമരിലുണ്ടായിരുന്നത്. 1940 ൽ ജനിച്ച് 2008 ൽ അന്തരിച്ച മഞ്ജിത് ബാവയുടെ പെയിന്റിങ് ആണത്.

 

4 കോടിയോളം രൂപയാണ് ആ പെയിന്റിങ്ങിന്റെ വില. അന്താരാഷ്ട്ര തലത്തിൽ വൻ ഡിമാന്റുള്ള ചിത്രങ്ങളാണ് മഞ്ജിത് ബാവയുടേത്.

 

മൂന്ന്-നാല് കോടി രൂപയ്ക്കാണ് അദ്ദേഹത്തിന്റെ പല പെയിന്റിംഗുകളും അന്താരാഷ്ട്ര തലത്തിൽ ലേലം ചെയ്യപ്പെടാറ്.

 

OTHER SECTIONS