സൂപ്പര്‍ ഹീറോ റീല്‍ ഹീറോ ആകരുത്; വിജയ്ക്ക് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം; ആരാധകര്‍ക്ക് മാതൃകയാവാന്‍ ഉപദേശം

By Web Desk.13 07 2021

imran-azhar

 

 

ചെന്നൈ: സിനിമയിലെ സൂപ്പര്‍ ഹീറോ വെറും 'റീല്‍ ഹീറോ' ആയി മാറരുതെന്ന് നടന്‍ വിജയിനോട് മദ്രാസ് ഹൈക്കോടതി. ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത റോള്‍സ് റോയ്‌സ് കാറിന് പ്രവേശന നികുതി ചുമത്തിയത് ചോദ്യം ചെയ്ത് വിജയ് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് മദ്രാസ് ഹൈക്കോടതിയുടെ പരാമര്‍ശം.

 

വിജയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തി. ഇതു രണ്ടാഴ്ചയ്ക്കുള്ളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലടയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നു. നികുതി കൃത്യമായി അടച്ച് ആരാധകര്‍ക്ക് മാതൃകയാകണമെന്നും ജസ്റ്റിസ് എസ്.എം.സുബ്രഹ്‌മണ്യത്തിന്റെ ഉത്തരവില്‍ പറയുന്നു.

 

 

 

 

 

 

OTHER SECTIONS