മോഹൻലാലിന് പിന്നാലെ ചലച്ചിത്രമേഖലയിലെ തൊഴിലാളികള്‍ക്ക് സഹായവുമായി മഞ്ജുവും അല്ലു അര്‍ജുനും

By Sooraj Surendran.25 03 2020

imran-azhar

 

 

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഷൂട്ടിങ് നിർത്തിവെച്ചതോടെ ദിവസവേതനക്കാരായ നിരവധി തൊഴിലാളികളാണ് പട്ടിണിയിലായത്. ദിവസവേതന തൊഴിലാളികളെ ഈ പ്രതിസന്ധിയിൽ നിന്നും കരകയറ്റുന്നതിനായി നടൻ മോഹൻലാൽ നേരത്തെ തന്നെ മുന്നിട്ടിറങ്ങിയിരുന്നു. വലിയൊരു തുകയും അദ്ദേഹം നൽകിയിരുന്നു. ഇപ്പോഴിതാ തെലുങ്ക് താരം അല്ലു അർജുനും, മലയാളത്തിലെ മുൻനിര നായികയായ മഞ്ജു വാര്യരും സഹായിക്കാൻ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഇത്തരത്തിൽ സമാഹരിക്കുന്ന തുക ഏപ്രില്‍ 14നുള്ളില്‍ തന്നെ നല്‍കുമെന്നും സംവിധായകനും ഫെഫ്ക യൂണിയന്‍ പ്രസിഡന്റുമായ ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഫെഫ്കയ്ക്കു പുറത്തുള്ള നടീനടന്‍മാര്‍, നിര്‍മ്മാതാക്കള്‍, കമ്പനികള്‍, സിനിമയെ സ്‌നേഹിക്കുന്നവര്‍ എന്നിവര്‍ക്കും സംഭാവനകള്‍ നല്‍കാന്‍ അവസരമൊരുക്കുമെന്നും അവരും അതിനുള്ള താത്പര്യം കാണിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

OTHER SECTIONS