By Priya.08 05 2022
പിന്നണി ഗായകനായി എത്തിയിരിക്കുകയാണ് ക്രിക്കറ്റ് താരം ശ്രീശാന്ത്. എന്‍ എന്‍ ജി ഫിലിംസിനു വേണ്ടി നിരുപ് ഗുപ്ത നിര്‍മ്മിച്ച് പാലൂരാന്‍ സംവിധാനം ചെയ്യുന്ന ' ഐറ്റം നമ്പര്‍ വണ്‍ ' എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് ശ്രീശാന്തിന്റെ പിന്നണി ഗായകനായുള്ള രംഗപ്രവേശം. സിനിമയില്‍ ശ്രീശാന്ത് കേന്ദ്ര കഥാപാത്രത്തിലെത്തുന്നുണ്ട്.
ആളുകള്‍ ഇഷ്ടപ്പെടുന്ന, വൈറലാകാന്‍ സാധ്യതയുള്ള പാട്ടാണ്, ഡാന്‍സ് ഓറിയന്റഡ് എന്റര്‍ടെയ്നറെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രത്തില്‍ കോമഡി ഫ്ലേവറുള്ള കഥാപാത്രമാണ് തന്റേതെന്നും കൊച്ചിയില്‍ നടന്ന റിക്കോര്‍ഡിംഗ് വേളയില്‍ ശ്രീശാന്ത് പറഞ്ഞു. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് സജീവ് മംഗലത്താണ്.
ചിത്രത്തിലെ ഒരു പാട്ടിനുവേണ്ടി സണ്ണി ലിയോണി ചുവടുകള്‍ വെയ്ക്കുന്നുണ്ട്. ബോളിവുഡിലെയും സൗത്തിന്ത്യയിലെയും പ്രമുഖ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഇന്ത്യയിലും വിദേശത്തുമായി ഉടന്‍ തന്നെ ഐറ്റം നമ്പര്‍ വണ്ണിന്റെ ചിത്രീകരണം ആരംഭിക്കും.