കൊവിഡ് ബാധിച്ചുവെന്ന രാം ​ഗോപാൽ വർമയുടെ ഏപ്രിൽ ഫൂൾ ട്വീറ്റിനെതിരെ സോഷ്യൽ മീഡിയ

By Online Desk .02 04 2020

imran-azhar

 


കൊവിഡ് ബാധിച്ചുവെന്ന സംവിധായകൻ രാം ഗോപാൽ വർമയുടെ ഏപ്രിൽ ഫൂൾ ട്വീറ്റിനെതിരെ സോഷ്യൽ മീഡിയ രംഗത്ത്. ട്വീറ്റ് വിവാദമായതോടെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനമാണ് രാം ഗോപാലിന് ലഭിക്കുന്നത്. തന്റെ കോവിഡ് പരിശോധന ഫലം പോസിറ്റീവാണെന്ന് ഡോക്ടർ പറഞ്ഞു എന്നായിരുന്നു രാം ഗോപാലിന്റെ ട്വീറ്റ്.

 


എന്നാൽ, നിങ്ങളെ നിരാശരാക്കിയതിന് മാപ്പ്. ഇപ്പോൾ ഡോക്ടർ എന്നോട് പറയുകയാണ് അതൊരു ഏപ്രിൽ ഫൂൾ തമാശയായിരുന്നുവെന്നും തീർച്ചയായും തെറ്റ് എന്‍റേതല്ലെന്നും ഇതിനു പിന്നാലെ സംവിധായകൻ വീണ്ടും ട്വീറ്റ് ചെയ്തതോടെ രൂക്ഷ വിമർശനവുമായി നിരവധി പേർ രംഗത്തെത്തി. ജനങ്ങളെ തെറ്റദ്ധരിപ്പിച്ചതിന് സംവിധായകനെതിരെ കേസെടുക്കണമെന്നും ചിലർ ആവശ്യപ്പെട്ടു.

 

 

 

 

 

 

 

 

OTHER SECTIONS