തന്നെ ചൊറിയാൻ വന്നവന് ചുട്ട മറുപടിയുമായി മീര നന്ദൻ

By Aswany Bhumi.11 03 2021

imran-azhar

 

 

സെലിബ്രിറ്റികൾ സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ മിക്കപ്പോഴും വൈറലാകാറുണ്ട്, അതേപോലെ ചിത്രങ്ങൾക്ക് ആരാധകരും ഏറെയാണ് പ്രത്യേകിച്ചും നടിമാരുടേത്.

 

എന്നാൽ അൽപം സെക്സിയായ വേഷമാണെങ്കിൽ നെഗറ്റീവ് കമ്മൻസിന്റെ ചാകര ആയിരിക്കും. ഈ ഇടക്ക് അനശ്വര രാജേന്ദ്രന് നേരിട്ട സൈബർ അറ്റാക്ക് ആരും മറന്നിട്ടില്ല.

 

ഇപ്പോൾ വീണ്ടും കമ്മൻസ് തൊഴിലാളികൾ കൂട്ടത്തോടെ ഇറങ്ങിയിരിക്കുകയാണ്. നടി മീര നന്ദൻ തന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിലൂടെ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. എന്നാൽ ചിത്രത്തിന് അത്ര നല്ല കമ്മന്റ്സ് അല്ല കിട്ടിയത്.

 

 
 
 
View this post on Instagram

A post shared by Meera Nandhaa (@nandan_meera)

" target="_blank">

 
 
 
View this post on Instagram

A post shared by Meera Nandhaa (@nandan_meera)

 

പക്ഷെ താരം മൗനം പാലിക്കുകയല്ല ചെയ്തത് മറിച്ച് തന്നെ ചൊറിയാൻ വന്നവനു ചുട്ട മറുപടി നൽകിയിരിക്കുകയാണ് മീര. ചുവറ്റ ജാക്കറ്റും കറുത്ത ഷോർട്സും ധരിച്ച ചിത്രമാണ് ചിലർക്കു ദഹിക്കാതിരുന്നത്. സണ്ണി ലിയോണെ കടത്തി വെട്ടും എന്നായിരുന്നു ഒരാളുടെ അഭിപ്രായം.

 

ഇതിന് നടിയുടെ മറുപടി വൈറലാകുകയും ചെയ്തു. ആരാ... നിങ്ങളുടെ വീട്ടിലുള്ളവരാണോ ? എന്നായിരുന്നു താരത്തിന്റെ മറുപടി. എന്നാൽ യുവാവ് വിട്ടില്ല. വീണ്ടും കമന്റ്. വകതിരിവ് വട്ടപൂജ്യം.

 

വീട്ടിലുള്ളവരെ പറയുന്നതാണോ സംസ്കാരം. എങ്ങനെ താനൊക്കെ ആർജെ ആയി എന്നായിരുന്നു കക്ഷിയുടെ ചോദ്യം.ഇതിനും മീരയുടെ മറുപടിയെത്തി. ഒരു പബ്ലിക് പ്ലാറ്റ്‌ഫോമിൽ എങ്ങനെ കമന്റ് ഇടണം എന്ന കാര്യത്തിൽ നിങ്ങളുടെ വകതിരിവും വട്ട പൂജ്യം ആണല്ലോ.

 

ഔചിത്യമില്ലായ്മയുടെ കാര്യത്തിൽ താങ്കൾ ആരെ കടത്തിവെട്ടും എന്നുള്ളതാണ് എന്റെ സംശയം എന്നായിരുന്നു മീരയുടെ തിരിച്ചടി. ഇത്രയും ആയപ്പോഴേക്കും മീരയെ പിന്തുണച്ച് ആളുകൾ എത്തി. ഇതോടെ കമന്റ് ഡിലീറ്റ് ചെയ്ത് തൊഴിലാളി സ്ഥലം വിട്ടു.

 

 

 

 

OTHER SECTIONS