'ഡാകിനിയിൽ' അധോലോക നായകനായി ചെമ്പൻ വിനോദിന്റെ വേഷപ്പകർച്ച

By Sooraj S .12 Aug, 2018

imran-azhar

 

 

മലയാള സിനിമ പ്രേക്ഷകർ വളരെയധികം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഡാകിനി. ചിത്രത്തിൽ ചെമ്പൻ വിനോദ് ഒരു പ്രധാന വേഷമാണ് കൈകാര്യം ചെയ്യുന്നത്. അധോലോക നായകനായ മായൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ചെമ്പൻ വിനോദ് അവതരിപ്പിക്കുന്നത്. യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷും തൊണ്ടിമുതലും ദൃക്‌സാക്ഷിക്കും ശേഷം ഉര്‍വശി തീയേറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം തോമസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഒറ്റമുറി വെളിച്ചത്തിന്റെ സംവിധായകന്‍ റിജി നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ചെമ്പൻ വിനോദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ലുക്കും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ഡാകിനിയിൽ ഒരു സ്റ്റൈലിഷ് ഗെറ്റപ്പിലൂടെയാണ് ചെമ്പൻ വിനോദ് എത്തുന്നത്. സുരാജ് വെഞ്ഞാറമൂട് , ചെമ്പന്‍ വിനോദ് ജോസ് , ബാലുശ്ശേരി സരസ (സുഡാനി ഫ്രം നൈജീരിയ ) ശ്രീലത ശ്രീധരന്‍ (സുഡാനി ഫ്രം നൈജീരിയ ) അലന്‍സിയര്‍ , ഇന്ദ്രന്‍സ് , പോളി വത്സന്‍ , സേതുലക്ഷ്മി.എന്നിവരും മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു. 2018 അവസാനത്തോടെ ചിത്രം തീയറ്ററുകളിൽ പ്രദർശനത്തിനെത്തും എന്നാണ് ലഭിക്കുന്ന വാർത്തകൾ.  

OTHER SECTIONS