'കിംഗ് ഓഫ് കൊത്ത' ചിത്രം ഓണത്തിന്; റിലീസ് തീയതി പ്രഖ്യാപ്പിച്ചു

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കിംഗ് ഓഫ് കൊത്തയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാസ് എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ഓണം റിലീസ് ആയി ഓഗസ്റ്റ് 24 ന് തിയറ്ററുകളില്‍ എത്തും.

author-image
Lekshmi
New Update
'കിംഗ് ഓഫ് കൊത്ത' ചിത്രം ഓണത്തിന്; റിലീസ് തീയതി പ്രഖ്യാപ്പിച്ചു

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കിംഗ് ഓഫ് കൊത്തയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാസ് എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ഓണം റിലീസ് ആയി ഓഗസ്റ്റ് 24 ന് തിയറ്ററുകളില്‍ എത്തും. എതിരാളികള്‍ ഇല്ലാതെ സോളോ റിലീസ് ആയി തിയറ്ററുകളില്‍ എത്തുന്ന ബിഗ് ബജറ്റ് ചിത്രത്തിന് കേരളത്തില്‍ നാനൂറില്‍പ്പരം സ്‌ക്രീനുകളാണ് ഉണ്ടാവുക.

അഭിലാഷ് ജോഷി സംവിധാനം നിര്‍വഹിച്ച ചിത്രത്തിന്റെ ടീസറും പുറത്തെത്തിയ ഗാനവും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയി തുടരുകയാണ്. സിനിമാപ്രേമികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റിനും വന്‍ പ്രതികരണമാണ് ലഭിക്കുന്നത്. പാന്‍ ഇന്ത്യന്‍ രീതിയില്‍ റിലീസാകുന്ന ചിത്രം ബോക്‌സ് ഓഫീസില്‍ തരംഗമാകുമെന്നാണ് ചലച്ചിത്ര വ്യവസായത്തിന്റെ പ്രതീക്ഷ.

 

dulquer salman release date king of kotha