ആസിഡ് ആക്രമണത്തിന് ഇരയായ സഹതാരത്തിന് ചികിത്സാസഹായവുമായി ദീപികാ പദുകോണ്‍

By Greeshma padma.04 09 2021

imran-azhar

 

 

ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയ്ക്ക് ചികിത്സാസഹായവുമായി ബോളിവുഡ് താരം ദീപിക പദുകോണ്‍.ദീപികയുടെ ഛപകില്‍ സഹതാരമായി പ്രവര്‍ത്തിച്ച ബാല പ്രജാപതിയ്ക്കാണ് സഹായഹസ്തവുമായി ദീപികയെത്തിയത്.


15 ലക്ഷം രൂപയാണ് താരം നല്‍കിയതന്നാണ് റിപ്പോര്‍ട്ടുകള്‍.

പണം സ്വരൂപിക്കുന്നതിനായി ആവിഷ്‌കരിച്ച ഛന്‍വ് ഫൗണ്ടേഷനാണ് ദീപിക പണം കൈമാറിയത്. വൃക്ക സംബന്ധമായ രോഗത്ത തുടര്‍ന്ന് ചികിത്സയിലാണ് ബാല ഇപ്പോള്‍. വൃക്ക മാറ്റിവയ്ക്കുന്നതിന് വേണ്ടിയാണ് ദീപിക പണം കൈമാറിയത്.

 

എന്നാല്‍ ബൈജു ബാവ്റ എന്ന സിനിമയില്‍ നായകനൊപ്പം തുല്യ വേതനം ആവശ്യപ്പെട്ടതിന് ദീപികയെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. ഭര്‍ത്താവും സിനിമയിലെ നായകനുമായ രണ്‍വീര്‍ സിംഗിന് വാഗ്ദാനം ചെയ്ത അതേ പ്രതിഫലമാണ് ദീപിക ചോദിച്ചിരുന്നത്.

 

 

 

 

OTHER SECTIONS