സ്റ്റൈലിഷ് ലുക്കില്‍ ദീപിക പദുകോണ്‍, വില കേട്ടാൽ ഞെട്ടും

By online desk .06 01 2021

imran-azhar

 

 

ബോളിവുഡിലെ സൂപ്പർ താരമാണ് ദീപിക പദുക്കോൺ. സ്റ്റൈലിഷായ വസ്ത്രങ്ങളിൽ തിളങ്ങുന്ന ദീപിക എപ്പോഴും വേറിട്ട പരീക്ഷണങ്ങള്‍ നടത്താറുമുണ്ട്. ഇടയ്ക്ക് വസ്ത്രധാരണത്തിന്‍റെ പേരില്‍ താരത്തിന് ട്രോളുകളും ലഭിച്ചിട്ടുണ്ട്.

 

അടുത്തിടെ ഭർത്താവ് രൺവീർ സിങ്ങിനൊപ്പം മുംബൈ വിമാനത്താവളത്തില്‍ എത്തിയ ദീപികയുടെ ലുക്കാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകുന്നത്. സാറായുടെ കോ-ഓർഡ് സെറ്റ് ആയിരുന്നു താരത്തിന്‍റെ വേഷം.

 

എന്നാല്‍ ഈ സെറ്റിനോടൊപ്പം ബ്രൗൺ നിറത്തിലുള്ള കാഷ്മീർ ലബ്രോ ഓവർകോട്ടും താരം ധരിച്ചിട്ടുണ്ട്. 6,090 അമേരിക്കൻ ഡോളറാണ് ഓവർ കോട്ടിന്റെ വില. അതായത് ഏകദേശം 4.46 ലക്ഷം രൂപ.

OTHER SECTIONS