താരജോഡികളായ ദീപിക രൺവീർ വിവാഹം നവംബറിൽ...

By Sooraj Surendran.22 10 2018

imran-azhar

 

 

ബോളിവുഡ് സിനിമാലോകം ഏറെ നാളായി കാത്തിരിക്കുകയാണ് താരജോഡികളായ ദീപിക പദുക്കോണിന്റെയും രൺവീർ കപൂറിന്റെയും വിവാഹം. ഏറെ നാളുകളായി ഇരുവരും പ്രണയത്തിലാണ്. ഇപ്പോളിതാ വിവാഹത്തിന്റ കുറിമാനം സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. നവംബർ 14,15 തീയതികളിൽ വിവാഹ സൽക്കാര ചടങ്ങുകൾ നടക്കുമെന്നാണ് കുറിമാനത്തിൽ സൂചിപ്പിച്ചിരിക്കുന്നത്. ബോളിവുഡ് താരനിര നിറയുന്ന അവിസ്മരണീയമായ ചടങ്ങാകും നടക്കുക എന്ന കാര്യത്തിൽ സംശയമില്ല. വിവാഹ വിവരം പങ്കുവെക്കുന്നതിൽ സന്തോഷമുണ്ടെന്നും ദീപിക പറഞ്ഞു. വിവാഹ സ്ഥലമോ മറ്റ് വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല.

OTHER SECTIONS