കാസ്റ്റിംഗ് കോളിന്റെ പേരിൽ തട്ടിപ്പ്; കുറിപ്പുമായി സംവിധായകൻ രംഗത്ത്

By santhisenanhs.02 07 2022

imran-azhar

 

അരുൺരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ദേവനന്ദ. ചിത്രത്തിൻറെ പൂജ കഴിഞ്ഞ ദിവസം നടന്നിരുന്നു. പ്രമുഖ താരങ്ങളെയാണ് നിരത്തിക്കൊണ്ട് അരുൺരാജ് ഒരുക്കുന്ന ചിത്രത്തിന്റെ പേരിൽ തട്ടിപ്പ് നടക്കുന്നു എന്ന് തൻറെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുകയാണ് സംവിധായകൻ.

 

സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാം പകരം പണം നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് ആളുകൾക്ക് മെസ്സേജുകൾ പോകുന്നത്. പല വാട്സപ്പ് ഫേസ്ബുക്ക് ഗ്രൂപ്പുകളിലും ഇത്തരം വ്യാജ മെസ്സേജുകൾ കണ്ടു. അതിൽ തനിക്കോ തൻറെ സിനിമയിൽ പ്രവർത്തിക്കുന്നവർക്കൊ യാതൊരു പങ്കുമില്ലെന്ന് അരുൺരാജ് ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. മുട്ടുവിൻ തുറക്കപ്പെടും, കുരിശ് എന്നീ സിനിമകളുടെ സംവിധായകനായ അരുൺ രാജ് മൂന്നാമത്തെ ചിത്രമാണ് ദേവനന്ദ. സൂരജ് സൺ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൻറെ ബാക്കി കാസ്റ്റിംഗ് നടന്നുകൊണ്ടിരിക്കുകയാണ്.

 

അരുണിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

 

പ്രിയ കൂട്ടുകാരെ, ദയവുചെയ്ത് ഈ പോസ്റ്റ് എല്ലാവരും ഷെയർ ചെയ്യുക എൻറെ പുതിയ സിനിമയായ ദേവനന്ദ അതിന്റെ പേരിൽ ഇവിടെ കാസ്റ്റിങ്ങിന്റെ പേരിൽ വ്യാജ പ്രചരണം നടക്കുന്നുണ്ട് എന്ന് അറിഞ്ഞു. അതിൻെറ സത്യാവസ്ഥ എന്താണെന്ന് പറയാനാണ് ഈ പോസ്റ്റ്.72 Film Company, Shameem Sulaiman, Melvin Kolath എന്നിവർ ചേർന്ന് ആണ് ചിത്രം നിർമ്മിക്കുന്നത് . ഇത് പറയാൻ കാരണം കാസ്റ്റിംഗ് കോളുകൾ , ഓഡിഷൻ, കാസ്റ്റിംഗ് ഡയറക്ടേഴ്സ് , കാസ്റ്റിംഗ് കമ്പനികൾ , ദേവനന്ദ എന്ന സിനിമയുടെ പേരിൽ പല രീതിയിൽ പല ഗ്രൂപ്പുകളിൾ ഓഡിഷൻ പോസ്റ്റർ , കാസ്റ്റിംഗ് കമ്പനികൾ വിളിക്കുന്നതായി എൻറെ പ്രിയ സുഹൃത്തുക്കൾ അറിയിച്ചതിനെ തുടർന്ന് ആണ് ഈ പോസ്റ്റ്.

 

ഞങ്ങൾ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല കാസ്റ്റിംഗ് പേരിൽ , പ്രിയ സുഹൃത്തുക്കളോട് ദയവുചെയ്ത് ആരും അതിൽ വീഴരുത് , കാരണം മലയാള ചലച്ചിത്ര ലോകത്തെ പ്രമുഖ താരങ്ങളാണ് സിനിമയിൽ അഭിനയിക്കുന്നത്, കൂടാതെ എൻറെ കുറച്ചു സുഹൃത്തുക്കളും, പുതുമുഖങ്ങൾക്ക് അവസരം ഇതിൽ ഇല്ല , എന്ന് വെച്ച് പുതുമുഖങ്ങളെ ഒഴിവാക്കുക അല്ല ഞാൻ എൻറ രണ്ട് സിനിമയും പുതുമുഖങ്ങൾക്ക് ആണ് അവസരം നൽകിയത്.

 

മുട്ടുവിൻ തുറക്കപ്പെടും, കുരിശ് ദേവനന്ദ എന്ന എൻറെ സ്വപ്ന പ്രോജക്ട് തകർക്കാൻ നോക്കുന്നു അവരോട് ഒരുപാട് നാളത്തെ പരിശ്രമം ആണ് അത് തല്ലി കെടുത്തരുത്. ഒരു അപേക്ഷ ആണ് ഇതിനുമുമ്പും ഞാൻ ഒരു പോസ്റ്റ് ഇട്ടു. അതും ഇതിനെപ്പറ്റി തന്നായിരുന്നു ഒന്നും കൂടി പറയുകയാണ് ഓഡിഷൻനും കാസ്റ്റിങും ഒന്നും ഈ സിനിമയിൽ ഇല്ല. ഇനിയും വരാൻ പോകുന്ന സിനിമകളിലും ഞാൻ ചെയ്യില്ല . അത് എനിക്ക് തീരെ ഇഷ്ടമില്ലാത്ത കാര്യമാണ് അത് വീണ്ടും പറയാൻ കാരണം നിരവധിപേരാണ് ഇതിനെപ്പറ്റി എന്നോട് ചോദിച്ചു വരുന്നത് . കാസ്റ്റിങ്ങും കഴിഞ്ഞ്, ചിത്രത്തിന്റെ പൂജയും കഴിഞ്ഞു ഷൂട്ടിംഗ് ഉടൻതന്നെ ആരംഭിക്കാൻ പോകുമ്പോഴാണ്. ദയവുചെയ്ത് സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്.OTHER SECTIONS