'നായകന് താരമൂല്യമില്ല ആദ്യ പ്രൊഡ്യൂസർ പിന്മാറി' ഒമർ ലുലു ഉറപ്പിച്ചു അരുൺ തന്നെ നായകൻ

By Sooraj Surendran .20 07 2019

imran-azhar

 

 

20 വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ മോഹന്‍ലാലിന്‍റെ ഒളിമ്പ്യന്‍ അന്തോണി ആദത്തിലൂടെ ബാലതാരമായി മലയാല സിനിമയിലേക്ക് കടന്നുവന്ന താരമാണ് അരുൺ. ബാലതാരമായും, നായകനായും മലയാള സിനിമയിൽ തിളങ്ങിയ അരുൺ പിന്നീട് മലയാള സിനിമയിൽ സജീവമായിരുന്നില്ല. ഹിറ്റ് മേക്കർ ഒമർ ലുലുവിന്റെ ധമാക്ക എന്ന ചിത്രത്തിലൂടെ നായകനാകാനൊരുങ്ങുകയാണ് അരുൺ. ഒമർ ലുലു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ അരുണിന് താരമൂല്യമില്ല എന്ന കാരണത്താൽ ആദ്യ പ്രൊഡ്യൂസർ സിനിമയിൽ നിന്നും പിന്മാറിയിരുന്നു. അതോടെ തീരുമാനിച്ചു അരുൺ തന്നെ നായകൻ ഒമർ ലുലു പറയുന്നു.

 

ഒമറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം...

 

ധമാക്കയുടെ ഫസ്റ്റ് ലുക്ക് ഇറങ്ങിയത് മുതൽ പലരും ചോദിക്കുന്ന ചോദ്യമാണ് ആരാണ് പടത്തിലെ നായകൻ എന്നത് .20 വർഷം മുൻപ് ഒളിമ്പ്യൻ അന്തോണി ആദത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച് ,ടോണി ഐസക് എന്ന കഥാപാത്രമായി എല്ലാവരെയും വിസ്മയിപ്പിച്ച “അരുൺ ” ആണ് ധമാക്കയിലെ നായകൻ.പ്രൊജക്റ്റ് തുടങ്ങിയത് ചങ്ക്‌സ് ടീമിനെ cast ചെയ്തായിരുന്നെങ്കിലും പല കാരണങ്ങളും ,സാഹചര്യങ്ങളും കൊണ്ട് അത് നടക്കാതെ പോയി .ഒരു കളർഫുൾ കോമഡി എന്റെർറ്റൈനെർ ഒരുക്കുന്നതിനുള്ള അത്യാവശ്യം വലിയ ബഡ്ജറ്റ് ചിത്രത്തിന് ആവശ്യമായതുകൊണ്ട് , അത്രത്തോളം മൂല്യമുള്ള ഒരു താരമല്ല അരുൺ എന്ന കാരണം കൊണ്ട് മുൻപ് നിശ്ചയിച്ചിരുന്ന പ്രൊഡ്യൂസർ പിന്നീട് പിന്മാറുകയുണ്ടായി .ഇതിനു ശേഷം MK നാസർ എന്ന പ്രൊഡ്യൂസർ അരുണിനെ നായകനായി ധമാക്ക ചെയ്യാൻ സധൈര്യം മുന്നോട്ട് വന്നു ,അദ്ദേഹത്തിന് ഒരു വലിയ നന്ദി 🙏.

 

അരുണിന്റെ ഇത്രവർഷത്തെ അഭിനയ ജീവിതത്തിൽ കൊച്ചുവേഷങ്ങൾ കുറച്ചൊക്കെ ചെയ്‌തെങ്കിലും ,ഈ കാലയളവിൽ ഒരിക്കൽ പോലും ഒരു പ്രധാന നായകവേഷം ചെയ്യാനുള്ള അവസരം അരുണിനെ തേടി എത്തിയിട്ടില്ല .അഡാറ് ലവിൽ അത്തരമൊരു പ്രധാന വേഷമായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും ,പ്രതീക്ഷിക്കാതെ വന്ന ചില മാറ്റങ്ങൾ കൊണ്ട് ആ അവസരവും അരുണിൽ നിന്ന് മാറിയകന്നുപോയി. ആ അവസരമാണ് ഒരു നിയോഗം പോലെ അരുണിന് ഇപ്പോൾ കിട്ടിയതെന്ന് ഞാൻ വിശ്വസിക്കുന്നു .ആ വിശ്വാസത്തോടൊപ്പം നിങ്ങളുടെ മനസ്സ് നിറഞ്ഞ സപ്പോർട്ട് കൂടെ ഉണ്ടാവണം .ധമാക്കയിലെ മറ്റു താരങ്ങൾ ആരൊക്കെയെന്നത് പിന്നീട് announce ചെയ്യുന്നതായിരിക്കും .

OTHER SECTIONS