മൂന്ന് ഭാഷകളില്‍ ശേഖര്‍ കമ്മുല ചിത്രം; 50 കോടി പ്രതിഫലം വാങ്ങാനൊരുങ്ങി ധനുഷ് ?

By mathew.27 06 2021

imran-azhar 


പുതിയ ചിത്രത്തിനായി റെക്കോര്‍ഡ് പ്രതിഫലം വാങ്ങാനൊരുങ്ങി ധനുഷ്. ശേഖര്‍ കമ്മുല സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനായി 50 കോടി രൂപയാണ് ധനുഷ് വാങ്ങാനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. തമിഴ്, തെലുഗു, ഹിന്ദി ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.

പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സത്യമാണെങ്കില്‍ ധനുഷിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലമാകും ഇത്. ചിത്രത്തെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

റൂസോ ബ്രദേഴ്സ് ഒരുക്കുന്ന ദ ഗ്രേ മാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് യു എസിലാണ് ധനുഷ് ഇപ്പോള്‍. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജഗമേ തന്തിരം ആണ് ധനുഷിന്റേതായി ഒടുവില്‍ പുറത്തുവന്ന ചിത്രം.

 

 

 

OTHER SECTIONS