ചുംബിക്കാന്‍ മടിച്ച് ധനുഷ്, ചുംബിക്കൂ എന്ന് പുതുമുഖ നടി

By praveen prasannan.06 Jan, 2017

imran-azhar

നായികയുടെ ചെഞ്ചുണ്ടുകളില്‍ ചുണ്ടമര്‍ത്തിയുള്ള ചുംബനം ഇപ്പോഴത്തെ ചിത്രങ്ങളില്‍ സാധാരണമായിട്ടുണ്ട്. പുതിയ നായികമാര്‍ക്ക് ഇതില്‍ വിരോധവുമില്ല.

എന്നാല്‍ പരിചയസന്പന്നനായ ധനുഷ് നായികയെ ചുംബിക്കാന്‍ മടിച്ചതും പുതുമുഖ നായിക ചുംബിക്കാന്‍ നിര്‍ബന്ധിച്ചതുമായ വാര്‍ത്തയാണ് പുറത്തുവരുന്നത്. ഗൌതം മേനോന്‍റെ എന്നെ നോക്കി പായും തോട്ടൈ എന്ന ചിത്രത്തിന്‍റെ സെറ്റിലാണ് സംഭവം.

ചിത്രത്തില്‍ വിവിധ രംഗങ്ങളില്‍ മേഘ ആകാശിനെ ധനുഷ് ചുണ്ടുകളില്‍ ചുംബിക്കേണ്ടതുണ്ട്. എന്നാല്‍ ധനുഷ് മടിച്ച് നിന്നു.

തുടര്‍ന്ന് പുതുമുഖ നടി പറഞ്ഞു. സാരമില്ല സര്‍, അഭിനയമല്ലേ ചുംബിച്ചോളൂ എന്ന്.

മേഘയുടെ ആദ്യ റിലീസ് ചിത്രമാണ് എന്നെ നോക്കി പായും തോട്ടൈ. കാളിദാസനൊപ്പം അഭിനയിച്ച ഒരു പക്ക കഥൈ ആണ് ആദ്യ ചിത്രമെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ റിലീസ് ചെയ്തിട്ടില്ല.

ധനുഷ് പല തവണ ചുംബന രംഗങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മാര്‍ച്ചില്‍ എന്നൈ നോക്കി പായും തോട്ടൈ റിലീസ് ചെയ്യുന്നുണ്ട്.