ദാരിദ്രം... ഞാൻ രാവിലെ ഇട്ട ഷർട്ട് വൈകിട്ട് ഗോകുൽ ഇടും: ധ്യാൻ‌ ശ്രീനിവാസൻ

By santhisenanhs.06 08 2022

imran-azhar

 

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരപുത്രന്മാരാണ് ധ്യാൻ‌ ശ്രീനിവാസനും ഗോകുൽ സുരേഷും. രണ്ടുപേരും ആദ്യമായി ഒരുമിച്ച് അഭിനയിച്ച സായാഹ്ന വാർത്തകൾ എന്ന സിനിമ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ എത്തിയത്. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

 

സിനിമയുടെ ചിത്രീകരണ വേളയിൽ നടന്ന ചില രസകരമായ സംഭവങ്ങളെ കുറിച്ച് ഇരുവരും നടത്തിയ അഭിമുഖമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

 

ദാരിദ്രം കൊണ്ട് താൻ രാവിലെ ഇട്ട ഷർട്ട് വൈകിട്ട് ഗോകുൽ മുദ്ദുഗൗവിൽ ഇട്ട് അഭിനയിക്കുകയായിരുന്നുവെന്നാണ് ധ്യാൻ പറയുന്നത്

 

ആദ്യമയി അഭിനയിച്ച മുദ്ദുഗൗ എന്ന ചിത്രത്തിൽ എന്റെ ആദ്യത്തെ ഷോട്ട് എടുക്കാൻ പോയത് ധ്യാൻ പ്രധാന വേഷത്തിൽ എത്തിയ അടി കപ്യാരെ കൂട്ടമണിയുടെ സെറ്റിൽ ആയിരുന്നു.

 

അങ്ങനെ നോക്കുമ്പോൾ ധ്യാൻ എന്റെ ജേഷ്ഠനും ഗുരുസ്ഥാനീയനുമായിട്ടാണ് ഞാൻ‌ കാണുന്നത്. എന്റെ ആദ്യത്തെ ഷോട്ട് എടുക്കുമ്പോൾ മുകേഷ് ചേട്ടൻ മുതൽ എല്ലാവരും അവിടെ ഉണ്ടായിരുന്നു. അവരുടെ സാന്നിധ്യം സന്തോഷം പകർന്നിരുന്നു.

 

എന്നെ മോട്ടിവേറ്റ് ചെയ്യുന്ന വ്യക്തിയും ധാന്യൻ ചേട്ടനാണ്. ഗോകുൽ സുരേഷ് പറ‍ഞ്ഞു. അടി കപ്യാരെ കൂട്ടമണിയുടെ സമയത്താണ് മുദ്ദുഗൗ ഷൂട്ട് നടക്കുന്നതും അപ്പുറത്തും ഇപ്പുറത്തുമായിട്ടായിരുന്നു ഷൂട്ട്.

 

ഞാൻ‌ രാവിലെ ഇട്ട ഷർട്ട് വൈകീട്ടാകുമ്പോൾ‌ മുദ്ദുഗൗവിൽ ഗോകുലിടും. ദാരിദ്രം.... അവിടെ ഗിമ്പൽ‌ പോലുള്ള ഉപകരണങ്ങൾ കൊണ്ടുവന്നാൽ അത് അടി കപ്യാരെ കൂട്ടമണിക്കും ഉപയോഗിക്കും.

 

അവിടെ ജിമ്പ് വരികയാണെങ്കിൽ നമ്മളും അത് ഉപയോഗിക്കും അങ്ങനെയായിരുന്നു. രണ്ടും ഓരേ സമയത്തായിരുന്നു. 2015ൽ ആയിരുന്നു.

 

അന്ന് ഞാൻ ഗോകുലിനെ മോട്ടിവേറ്റ് ചെയ്ത് വിട്ടതാണ്. ഗ്യാപ്പ് ഇട്ട് സിനിമകൾ ചെയ്യുന്നുണ്ട് ഗോകുൽ. അങ്ങനെ വരാതെ സിനിമകൾ ചെയ്ത് നമ്മൾ ഇൻഡസ്ട്രിയിലുണ്ടെന്ന് എല്ലാവരേയും തോന്നിപ്പിക്കണമെന്ന് അവനോട് പറഞ്ഞിട്ടുണ്ട്.

 

നാല് ദിവസത്തെ ഷൂട്ട് മാത്രമെ എനിക്ക് സായാഹ്ന വാർത്തകളിലുണ്ടായിരുന്നുള്ളൂ. ഇത് ഗോകുലിന്റെ സിനിമയാണ് ധ്യാൻ ശ്രീനിവാസൻ പറഞ്ഞു. ഉടൽ, പ്രകാശൻ പറക്കട്ടെ എന്നിവയാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത ധ്യാൻ ശ്രീനിവാസൻ സിനിമ. പ്രകാശൻ പറക്കട്ടെ എന്ന സിനിമയുടെ കഥ എഴുതിയതും ധ്യാൻ തന്നെയായിരുന്നു.

 

പരാതി കുർബാന, ലവ് ജിഹാദ് തുടങ്ങി ഒട്ടനവധി സിനിമകൾ ഇനി ധ്യാനിന്റേതായി റിലീസിനെത്താനുണ്ട്. ഗോകുലിന്റേതായി ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ പാപ്പനായിരുന്നു.

 

OTHER SECTIONS