തമന്നയും ദിലീപും ഒന്നിക്കുന്നു; അരുണ്‍ ഗോപി ചിത്രത്തിന്റെ പൂജ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ വച്ച് നടന്നു

By santhisenanhs.02 09 2022

imran-azhar

 

രാമലീലയ്ക്കു ശേഷം ദിലീപും അരുണ്‍ ഗോപിയും വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിന്റെ പൂജ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ നടന്നു.

 

ഉദയ് കൃഷ്ണ തിരക്കഥ എഴുതുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ നടി തമന്നയാണ് നായിക. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് ആണ് നിര്‍മാണം. ദിലീപിന്റെ 147ാമത്തെ ചിത്രമാണിത്.

 

ഡി. ഒ. പി ഷാജി കുമാർ,സാം സി. എസ് ആണ് സംഗീത സംവിധാനം. ചിത്രസംയോജനം വിവേക് ഹർഷൻ, പ്രോജക്ട് ഡിസൈനർ നോബിൾ ജേക്കബ്, ആർട്ട് സുഭാഷ് കരുൺ, സൗണ്ട് ഡിസൈനർ രംഗനാഥ് രവി, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് രതീഷ് പാലോട്, റാം പാർത്ഥൻ മേക് അപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം പ്രവീൺ വർമ്മ, പി ആർ ഒ ശബരി.

 

OTHER SECTIONS