മഹാലക്ഷ്മിക്ക് ഒന്നാം പിറന്നാള്‍; മകളുടെ ചിത്രം ആദ്യമായി പങ്കുവച്ച് ദിലീപ്

By online desk.21 10 2019

imran-azhar

 

മകളുടെ ചിത്രം പങ്കുവച്ച് ദിലീപ്. ദിലീപിന്റെ കാവ്യമാധവന്റെയും മകള്‍ മഹാലക്ഷ്മിയുടെ പിറന്നാളായിരുന്നു ഇന്നലെ.പിറന്നാള്‍ ദിനത്തില്‍ മകളുടെ ചിത്രം ഫേസ്ബുക്കിലൂടെ ദിലീപ് ആദ്യമായി പങ്കുവക്കുകയായിരുന്നു. ദിലീപിനും കാവ്യയ്ക്കും മഹാലക്ഷ്മിക്കുമൊപ്പം ദിലീപിന്റെ ആദ്യ മകള്‍ മീനാക്ഷിയും അമ്മയും ചിത്രത്തിലുണ്ട്.

 

'ഒന്നാം പിറന്നാള്‍ ദിനത്തില്‍ മഹാലക്ഷ്മി അച്ഛനും അമ്മയ്ക്കും ചേച്ചിക്കും മുത്തശ്ശിക്കും ഒപ്പം', എന്ന കുറിപ്പോടെയാണ് ദിലീപ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ദിലീപിന്റെ പോസ്റ്റിന് വലിയ പ്രതികരണമാണ് ഫേസ്ബുക്കില്‍ ലഭിച്ചത്. ഒരു മണിക്കൂറിനുള്ളില്‍ അന്‍പതിനായിരത്തോളം ലൈക്കുകളും ആയിരത്തിലേറെ ഷെയറുകളും ലഭിച്ചിട്ടുണ്ട് ചിത്രത്തിന്.

 

കഴിഞ്ഞ ഒക്ടോബര്‍ 19ന് വിജയദശമി ദിനത്തിലാണ് ദിലീപിനും കാവ്യയ്ക്കും മകള്‍ ജനിച്ചത്. മകള്‍ ജനിച്ച വിവരം ദിലീപ് അന്ന് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നെങ്കിലും ആദ്യമായാണ് കുട്ടിയുടെ ചിത്രം പങ്കുവെക്കുന്നത്.

OTHER SECTIONS