നടിയെ അക്രമിച്ച കേസ് ; നടൻ ദിലീപിനെ വിചാരണ ചെയ്യുന്നതിന് സുപ്രീം കോടതി സ്റ്റേ

By uthara.03 05 2019

imran-azhar

ഡൽഹി : നടിയെ അക്രമിച്ച കേസുമായി  ബന്ധപ്പെട്ട് നടൻ ദിലീപിനെ വിചാരണ ചെയ്യുന്നതിന് സുപ്രീം കോടതി സ്റ്റേ . സുപ്രീം കോടതി ഇതുമായി ബന്ധപ്പെട്ട് നിർണായക വിധി  പ്രഖ്യാപിക്കുകയും ചെയ്തു . ദിലീപ് കോടതിയിൽ  നടിയെ അക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് ആവശ്യമുയർത്തി സമർപ്പിച്ച  ഹർജി  ജൂലൈയിൽ കോടതി   പരിഗണിക്കും. സർക്കാർ കോടതിയിൽ തൊണ്ടി മുതലാണോ മെമ്മറി കാർഡ്എന്നത്  അറിയിക്കണമെന്നും  കോടതി നിർദ്ദേശിക്കുകയും ചെയ്തു .

 

ജസ്റ്റിസ് ഖാൻ വിൽക്കറിന്റെ ബെഞ്ച് ഇന്നലെ പരിഗണിക്കേണ്ട കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു .നിരപരാധിത്വം തെളിയിക്കാൻ അനിവാര്യമാണ് ദൃശ്യങ്ങളുടെ പകർപ്പ് എന്നും ദിലീപിന്റെ ഹർജിയിൽ വ്യതമാക്കുന്നുണ്ട് . ദിലീപ് കോടതിയിൽ ഇക്കാര്യത്തിൽ തീർപ്പുണ്ടാകുന്ന വേള വരെ കുറ്റം ചുമത്തുന്നത് ഒഴിവാക്കണം എന്ന് അപേക്ഷ സമർപ്പിച്ചിരുന്നു .കോടതി ഇക്കാര്യം അംഗീകരിക്കുകയും ചെയ്തു .കേസ് ഇനി ജൂലൈയിൽ ആണ് പരിഗണിക്കുന്നത് .

OTHER SECTIONS