ദിലീപ് അധോലോക നായകനല്ല: അടൂര്‍

By praveen prasannan.14 Jul, 2017

imran-azhar

 തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍റെ പിന്‍തുണ. തനിക്കറിയാവുന്ന ദിലീപ് ദുഷ്ടനോ അധോലോക നായകനോ അല്ല.

ദിലീപ് കുറ്റക്കാരനെന്നോ നിരപരാധിയെന്നോ പ്രഖ്യാപിക്കാന്‍ ആളല്ല താന്‍. അത് ചെയ്യേണ്ടത് കോടതിയാണ്.

ദിലീപിനെ ഇപ്പോള്‍ മാധ്യമങ്ങള്‍ ശിക്ഷിക്കുകയാണ്. മാധ്യമങ്ങള്‍ സത്യം പുറത്തുവരും വരെ ക്ഷമ കാട്ടണമെന്നും അടൂര്‍ പറഞ്ഞു.

അവസാനമായി അടൂര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ദിലീപും കാവ്യമാധവനുമാണ് പ്രധാന വേഷങ്ങള്‍ ചെയ്തത്. പിന്നെയും എന്ന ചിത്രത്തിലായിരുന്നു ഇത്.

loading...

OTHER SECTIONS