ലാഹോറില്‍ ജനനം, പഴക്കച്ചവടക്കാരന്‍, ആദ്യ കംപ്ലീറ്റ് ആക്ടര്‍, വിഷാദം കീഴടക്കി; സിനിമയെ വെല്ലുന്ന ജീവിതം

By Preethi.07 07 2021

imran-azharമുഹമ്മദ് യൂസഫ് ഖാന്‍ എന്ന പഴക്കച്ചവടക്കാരനില്‍ നിന്നും വെള്ളിത്തിരയിലെ മിന്നും താരമായ ദിലീപ് കുമാറായതിന് പിന്നില്‍ സിനിമാക്കഥയെ വെല്ലുന്ന ഒരു ജീവിതമുണ്ട്. 1922 സിസംബറില്‍ പാക്കിസ്ഥാനിലെ പെഷവാറില്‍ ലാല ഗുലാം സര്‍വാര്‍ ഖാന്റെ ദമ്പതികളുടെ പന്ത്രണ്ടുമക്കളിലൊരാളായാണ് മുഹമ്മദ് യൂസഫ് ഖാന്‍ ജനിച്ചത്. പഴക്കച്ചവടക്കാരനായ അച്ഛനൊപ്പം എട്ടാം വയസ്സില്‍ മുഹമ്മദ് മുംബൈയിലെത്തി.


1944-ല്‍ ദേവികാ റാണി നിര്‍മ്മിച്ച 'ജ്വാര്‍ ഭാത'യിലെ നായകനായിട്ടായിരുന്നു സിനിമയിലെത്തിയത്. പ്രശസ്ത ഹിന്ദി സാഹിത്യകാരന്‍ ഭഗവതി ചരണ്‍ വര്‍മയാണ് മുഹമ്മദ് യൂസഫ്ഖാന്റെ പേര് ദിലീപ് കുമാര്‍ എന്നു മാറ്റിയത്.


അദ്ദേഹത്തിന്റെ ആദ്യ സിനിമ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല. തുടര്‍ന്നുള്ള ചിത്രങ്ങള്‍ അദ്ദേഹത്തെ ബോളിവുഡിലെ ഇതിഹാസ താരമാക്കി. 80 കളില്‍ റൊമാന്റിക് നായകനില്‍ നിന്ന് കാമ്പുള്ള കഥാപാത്രങ്ങളിലേക്ക് അദ്ദേഹം മാറി. ക്രാന്തി, ശക്തി, കര്‍മ്മ, സൗഗാദര്‍ അടക്കമുള്ള സിനിമകളില്‍ ശക്തമായ വേഷങ്ങളിലെത്തി.


റിയലിസ്റ്റിക് നടനായി മാറി ബോളിവുഡ് സിനിമയെ പുതിയ വഴിത്താരയിലേക്ക് നയിച്ച പരമ്പരയിലെ പ്രധാനിയാണ് ദിലീപ് കുമാര്‍. ബോളിവുഡ് നായകരില്‍ ബഹുഭൂരിപക്ഷവും റൊമാന്റിക് ഹീറോയായി ചുരുങ്ങിയപ്പോള്‍ വിഷാദ നായകനായും കാമ്പുള്ള കഥാപാത്രമായും ദിലീപ് കുമാര്‍ വേറിട്ടുനിന്നു.


1998 ല്‍ പുറത്തിറങ്ങിയ ക്വില ആണ് അവസാന ചിത്രം. 1966 ലാണ് ബോളിവുഡ് താരം സൈറ ഭാനുവിനെ വിവാഹം കഴിച്ചത്.


1976 മുതല്‍ അഞ്ചു കൊല്ലം സിനിമാലോകത്തുനിന്നും ദിലീപ് കുമാര്‍ മാറിനിന്നു. 1981-ല്‍ വീണ്ടും വെള്ളിത്തിരയിലെത്തി. അഞ്ച് പതിറ്റാണ്ട് സിനിമയില്‍ സജീവമായിരുന്നു. 65 സിനിമകളില്‍ അഭിനയിച്ചു.


അഭിനയിച്ച സിനിമകളുടെ വിജയവും പേരും പ്രശസ്തിയും അങ്ങനെ ജീവിതത്തിന്റെ ഏറ്റവും ഉയരങ്ങളില്‍ നില്‍ക്കുമ്പോഴാണ് ദിലീപ് കുമാറിനെ വിഷാദരോഗം പിടികൂടുന്നത്. സിനിമയില്‍ അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ പലതും മനസ്സിന്റെ പടിയിറങ്ങി പോകാത്തതായിരുന്നു ദിലീപിന്റെ പ്രശ്‌നം. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ദുരന്തനായക കഥാപാത്രങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ ദിലീപ് തീരുമാനിക്കുകയായിരുന്നു.


രാജ്യത്തെ പരമോന്നതബഹുമതികളില്‍ പലതും അദ്ദേഹത്തെ തേടിയെത്തി. 1991-ല്‍ പത്മഭൂഷന്‍, 015-ല്‍ പത്മവിഭൂഷന്‍ ബഹുമതികള്‍ നല്‍കി രാജ്യം ആദരിച്ചു. 1994-ല്‍ ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡും ദിലീപ് കുമാറിന് ലഭിച്ചു. 2000 മുതല്‍ 2006-വരെ രാജ്യസഭാംഗമായിരുന്നു.


1998-ല്‍ പരമോന്നത സിവിലിയന്‍ ബഹുമതിയായ  നിഷാന്‍ ഇ ഇംതിയാസ് നല്‍കി പാക്കിസ്ഥാന്‍ ദിലീപ്കുമാറിനെ ആദരിച്ചു. 2014-ല്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ പെഷവാറിലെ അദ്ദേഹത്തിന്റെ ജന്മഗൃഹം ദേശീയ പൈതൃക മന്ദിരമായി പ്രഖ്യാപിച്ചു.


ദീലീപ് കുമാറിന്റെ മരണത്തോടെ തിരശീല വീണത് ഇന്ത്യന്‍ സിനിമയിലെ ഒരു യുഗത്തിനാണ്.
 
 
 
 
 
 
 


 
 

OTHER SECTIONS