അയ്യോ ..... മീ ടൂ !!! കോടതി സമക്ഷം ബാലന്‍ വക്കീലിനെ ഡിലീറ്റഡ് രംഗം വൈറൽ

By ബിന്ദു.05 03 2019

imran-azhar

 

 

 

ദിലീപ് ചിത്രം കോടതി സമക്ഷം ബാലൻ വക്കീൽ തിയേറ്ററിൽ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. വിക്കൻ വക്കീലായി ദിലീപ് എത്തിയപ്പോൾ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ഇടവേളക്ക് ശേഷം ദിലീപ് എത്തിയപ്പോൾ തിയേറ്ററിൽ നിറഞ്ഞ പൊട്ടിച്ചിരിയായി. ഇപ്പോൾ ഇതാ ചിത്രത്തിലെ ഡിലീറ്റഡ് ആയ കോമഡി അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ലോകത്തൊട്ടാകെ തരംഗം സൃഷ്ടിച്ച മീ ടു ക്യാമ്ബയിനെ ഹാസ്യവത്കരിച്ചു കൊണ്ടുള്ള 14 സെക്കന്‍ഡുകളുള്ള സീനിന്‍റെ ഗ്രെയിഡിങ്, മിക്‌സിങ് എന്നിവ പോലും പൂര്‍ത്തിയാവാത്ത ഫയലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമയിലെ സീനില്‍ വിദേശ കഥാപാത്രവും നടന്‍ സിദ്ദിഖുമാണ് അഭിനയിച്ചിരിക്കുന്നത്. സിനിമയുടെ ഒരു കൊച്ചു ടീസര്‍ പോലെയാണ് ഡീലീറ്റഡ് സീന്‍ യൂട്യൂബില്‍ പ്രചരിക്കുന്നത്.

 

 


പാസഞ്ചറിന് ശേഷം ദിലീപ് വക്കീല്‍ കഥാപാത്രമാകുന്ന ചിത്രമാണിത്. പാസഞ്ചറില്‍ ദിലീപിന്റെ നായികയായ മംമ്ത മോഹന്‍ദാസും തെന്നിന്ത്യന്‍ താരം പ്രിയ ആനന്ദുമാണ് ചിത്രത്തിലെ നായികമാര്‍. ടു കണ്‍ട്രീസിന് ശേഷം മംമ്ത ദിലീപിന്റെ നായികയായി എത്തുകയാണ് ഈ ചിത്രത്തിലൂടെ. എസ്ര, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രിയ ആനന്ദ് നായികയായി എത്തുന്ന മലയാള ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. വില്ലന് ശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന കോടതി സമക്ഷം ബാലന്‍ വക്കീല്‍. ചിത്രത്തിന്റെ തെലുങ്കിലും ഹിന്ദിയിലും റീമേക്കിന് ഒരുങ്ങുകയാണെന്നും ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ബോളിവുഡിലെ പ്രമുഖ നിര്‍മ്മാണകമ്പനിയായ വയാകോം 18 മോഷന്‍ പിക്‌ചേഴ്‌സ് മലയാളത്തില്‍ അരങ്ങേറ്റംകുറിച്ച ചിത്രംകൂടിയാണ് കോടതിസമക്ഷം ബാലന്‍വക്കീല്‍.

OTHER SECTIONS