ഇനി അമ്മ വേണ്ടെന്ന് ദിലീപിന്‍റെ ശപഥം

By online desk.23 Aug, 2017

imran-azhar

അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്സ് (അമ്മ) നടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ തുടക്കത്തില്‍ ആരോപണവിധേയനായ താരം ദിലീപിനെയാണ് പിന്‍തുണച്ചിരുന്നത്. വിമന്‍ ഇന്‍ സിനിമ കളക്ടീവ് തന്നെ രൂപീകരിക്കാന്‍ കാരണം ഈ സംഭവമാണെന്നാണ് വാര്‍ത്ത ഉണ്ടായിരുന്നത്.


എന്നാല്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ അമ്മ നിലപാട് മാറ്റി. നടിക്കൊപ്പമാണ് സംഘടനയെന്ന് പറഞ്ഞ ഭാരവാഹികള്‍ ദിലീപിനെ കൈവിട്ടു.

ഇപ്പോള്‍ കേള്‍ക്കുന്നത് കേസില്‍ നിന്ന് മോചിതനായാലും ഇനി അമ്മയില്‍ ചേരില്ലെന്ന് ശപഥം ചെയ്തെന്നാണ്. ജാമ്യം ലഭിച്ചാലും ഇല്ലെങ്കിലും അമ്മയുമായി ബന്ധമുണ്ടാകാന്‍ താരത്തിന് താത്പര്യമില്ലെന്നാണ് അറിയുന്നത്.

അമ്മയ്ക്ക് ഫണ്ട് സ്വരൂപിക്കാന്‍ ദിലീപ് വലിയ സഹായം ചെയ്തിട്ടുണ്ട്. ട്വന്‍റി 20 എന്ന ചിത്രം അമ്മയ്ക്ക് വേണ്ടി ദിലീപാണ് നിര്‍മ്മിച്ചത്.

സസ്പന്‍ഷന്‍ പോലും ഇല്ലാതെ സംഘടനയില്‍ നിന്ന് ദിലീപിനെ പുറത്താക്കിയത് ശരിയായില്ലെന്നാണ് താരത്തിനെ പിന്‍തുണയ്ക്കുന്നവര്‍ പറയുന്നത്. അതേസമയം ദിലീപിന്‍റെ റിമാന്‍ഡ് കാലാവധി സെപ്തംബര്‍ രണ്ട് വരെ നീട്ടി.

loading...