പുത്തൻ ലുക്കിൽ ചുള്ളനായി ദിലീപ്

By Akhila Vipin .22 05 2020

imran-azhar

 

ലോക്ക് ഡൗണ്‍ കാലത്തെ താരങ്ങളുടെ ലുക്ക് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഇപ്പോഴിതാ പുത്തന്‍ ലുക്കുമായെത്തി ഞെട്ടിച്ചിരിക്കുകയാണ് മലയാളത്തിന്റെ ജനപ്രിയ നായകന്‍ ദിലീപ്. താരത്തിന്റെ പുത്തൻ ലുക്ക് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

 

നാദിര്‍ഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുകയായിരുന്നു ദിലീപ്. അതില്‍ മൊട്ടയടിച്ചാണ് താരം കഥാപാത്രത്തിനായി ഒരുങ്ങിയിരുന്നത്. ലോക്ക് ഡൗൺ ആയതിനാൽ താടി വെച്ച്, മുടി പറ്റെ വെട്ടിയ ലുക്കിലാണ് ദിലീപ് ഇപ്പോൾ.

 

 

 

 

OTHER SECTIONS