ദൃശ്യം ജീത്തുവിന്റെ മാസ്റ്റർ പീസ്; ദൃശ്യത്തെയും ജീത്തുവിനെയും വാനോളം പുകഴ്ത്തി രാജമൗലി

By Aswany Bhumi.14 03 2021

imran-azhar

 

 

മലയാളികൾക്കു ഏറെ അഭിമാനിക്കാനാകുന്ന വർത്തയുമായാണ് ജീത്തു ജോസഫ് എത്തിയിരിക്കുന്നത്..

 

ദൃശ്യം 2 വിനെ വാനോളംപുകഴ്ത്തി ജീത്തുവിന് നേരിട്ട് സന്ദേശത്തിലൂടെ തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സംവിധായകൻ എസ്.എസ്.രാജമൗലി.

 

ദൃശ്യം 2 കണ്ടതിനു ശേഷമുള്ള രാജമൗലിയുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു .‘ഹായ് ജീത്തു, ഇത് രാജമൗലി, സിനിമാ സംവിധായകൻ. കുറച്ച് ദിവസം മുമ്പാണ് ദൃശ്യം 2 സിനിമ കാണുന്നത്. ചിത്രം കണ്ടത് മുതൽ അതിനെക്കുറിച്ചുള്ള ചിന്തകൾ തന്നെ നിറഞ്ഞു നിന്നതിനാല്‍ ദൃശ്യത്തിന്‍റെ ആദ്യഭാഗവും കാണുകയുണ്ടായി. ദൃശ്യത്തിന്റെ തെലുങ്ക് പതിപ്പ് മാത്രമായിരുന്നു ഇതിനു മുമ്പ് ഞാൻ കണ്ടിരുന്നത്.’

 

View this post on Instagram

A post shared by Jeethu Joseph (@jeethu4ever)

" target="_blank">

 


‘തിരക്കഥ, സംവിധാനം, എഡിറ്റിങ്, അഭിനയം തുടങ്ങി ചിത്രത്തിന്‍റെ ഓരോ ക്രാഫ്റ്റും അതിശയിപ്പിക്കുന്നതാണ്. എന്നാലും എടുത്തുപറയേണ്ടത് എഴുത്തിനെ കുറിച്ച് തന്നെയാണ്. ലോകനിലവാരത്തിലുള്ളതാണത്.

 

ചിത്രത്തിന്‍റെ ആദ്യഭാഗം തന്നെ ഒരു മാസ്റ്റർ പീസാണ്. അതുമായി സംയോജിച്ച് പോകുന്ന തരത്തിൽ പിടിച്ചിരുത്തുന്ന തരത്തിലുള്ള ഒരു കഥയുമായി വീണ്ടുമെത്തുക എന്നത് ബ്രില്ല്യൻസ് തന്നെയാണ്. നിങ്ങളിൽ നിന്നും കൂടുതൽ മാസ്റ്റർ പീസുകൾ ഇനിയും പ്രതീക്ഷിക്കുന്നു'. രാജമൗലി പറയുന്നു.

 

രാജമൗലിയുടെ പ്രതികരണം ജീത്തുവിനെയും ത്രില്ലടിപ്പിച്ചിരിക്കുകയാണ്. മനോഹരമായ ഒരു ദിനമാണ് താങ്കൾ എനിക്ക് സമ്മാനിച്ചതെന്നുള്ള മറുപടിയും ജീത്തു രാജമൗലിക്ക് നൽകി.

 

 

 

OTHER SECTIONS