സംവിധായകൻ അരുൺ ഗോപി വിവാഹിതനായി

By Sooraj Surendran .09 02 2019

imran-azhar

 

 

പ്രമുഖ സംവിധായകൻ അരുൺ ഗോപി വിവാഹിതനായി. വൈറ്റില സ്വദേശിനി സൗമ്യ ജോണാണ് വധു. സെന്റ് തെരേസാസ് കോളേജിലെ ലെക്ച്ചററായ സൗമ്യയും, അരുൺ ഗോപിയും തമ്മിൽ ദീർഘനാളായി പ്രണയത്തിലായിരുന്നു. തുടർന്നാണ് വിവാഹം. വൈറ്റില പള്ളിയില്‍ വൈകുന്നേരം 4 മണിക്ക് നടന്ന വിവാഹച്ചടങ്ങിൽ നടന്‍ ദിലീപ്, കലാഭവന്‍ ഷാജോണ്‍, ടോമിച്ചന്‍ മുളകുപാടം,തിരക്കഥാകൃത്ത് ഉദയകൃഷ്ണ തുടങ്ങിയ പ്രമുഖ ചലച്ചിത്ര താരങ്ങൾ പങ്കെടുത്തു. ചലച്ചിത്ര രംഗത്തുള്ളവർക്കായി 11ന് വർക്കല റിസോർട്ടിൽ പ്രത്യേക വിരുന്ൻസൽക്കാരം നടക്കും. കന്നി ചിത്രമായ രാമലീലയിലൂടെയാണ് അരുൺ ഗോപി ശ്രദ്ധേയനാകുന്നത്.

OTHER SECTIONS