ലോക്ക് ഡൗൺ ആയതിനാൽ ഷൂട്ടിങ്ങിന് വേണ്ടി ഇരട്ടിത്തുക ചിലവായി; ആടുജീവിതം അടുത്ത ഷെഡ്യൂൾ നമീബിയയിൽ

By Akhila Vipin .23 05 2020

imran-azhar

 


കോവിഡ് ലോക്‌ഡൗണിനെ തുടർന്നു ജോർദാനിൽ കുടുങ്ങിയ നടൻ പൃഥ്വിരാജും സംവിധായകൻ ബ്ലെസിയുമടക്കമുള്ള സിനിമാപ്രവർത്തകർ കഴിഞ്ഞ ദിവസമാണ് തിരികെ എത്തിയത്. സർക്കാർ നിർദേശം പാലിച്ചു 14 ദിവസം സംഘം നിരീക്ഷണത്തിൽ കഴിയും.ഫോർട്ട് കൊച്ചിയിലെ പെയ്ഡ് ക്വാറന്റീനാണ് പൃഥ്വിരാജ് എടുത്തിരിക്കുന്നത്. കൈയ്ക്ക് പരിക്കുകൾ ഉള്ളതിനാൽ സംവിധായകൻ ബ്ലെസി തിരുവല്ലയിലെ വീട്ടിൽ ക്വാറന്റീനിൽ ആണ്.

 


ഇതിനിടെ, ജോർദാനിലെ ഷൂട്ടിംഗ് വിശേഷത്തെ കുറിച്ച് പങ്കിടുകയാണ് ബ്ലെസി. വാദിറാം മരുഭൂമിയിലെ ലോക്ഡൗൺ ജീവിതം വലിയ പാഠങ്ങളാണ് പകർന്നു നൽകിയതെന്നു സംവിധായകൻ ബ്ലെസി. ഒന്നും ചെയ്യാനില്ലാതെ അറുപതോളം പേർ സെറ്റിൽ ഉണ്ടായിരുന്നു. ലോക്ഡൗൺ നീണ്ടതോടെ ബജറ്റ് മുഴുവനും അവതാളത്തിലായെന്നും രണ്ടിരട്ടിയാണു ഷൂട്ടിങ്ങിനു വേണ്ടി വന്നതെന്നും  നമീബിയയിലാണ് അടുത്ത ഷെഡ്യൂൾ,ളെന്നും ബ്ലെസി പറഞ്ഞു.

 

 

OTHER SECTIONS