പ്രിയദര്‍ശന് കോവിഡ്; ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍

By RK.08 01 2022

imran-azhar


സംവിധായകന്‍ പ്രിയദര്‍ശന് കോവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

 

മോഹന്‍ലാല്‍ നായകനായി എത്തിയ മരക്കാര്‍: അറബിക്കടലിന്റെ സിംഹം ആണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് പുറത്തെത്തിയ അവസാന ചിത്രം. കഴിഞ്ഞ മാസം തിയേറ്ററില്‍ റിലീസ് ചെയ്ത ചിത്രം ഒടിടി പ്ലാറ്റ്ഫോമിലൂടെയും പുറത്തെത്തിയിരുന്നു.

 

മികച്ച ചിത്രം, സ്‌പെഷ്യല്‍ ഇഫക്ട്, വസ്ത്രാലങ്കാരം എന്നിവയ്ക്കുള്ള ദേശീയ പുരസ്‌കാരങ്ങളും മരക്കാര്‍ സ്വന്തമാക്കിയിരുന്നു.

 

 

OTHER SECTIONS