കൊറോണ ആയാലും പട്ടിണി മരണം ആയാലും ദുരന്തം ദുരന്തം തന്നെ; സംവിധായകൻ സുജിത് എസ് നായർ

By Akhila Vipin .24 03 2020

imran-azhar

 


തിരുവനന്തപുരം: കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ദുരിതമനുഭവിക്കുന്നവർ നിരവധിയാണ്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി അറിയാൻ തനിക്ക് പരിചയമുള്ള ഒരാൾ നേരിടുന്ന അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ സുജിത് എസ് നായർ. ഒരു കൊറിയൻ പടം, വാക്ക് എന്നീ സിനിമകളുടെ സംവിധായകനാണ് സുജിത് എസ് നായർ.  ലോട്ടറി വിൽപ്പന നടത്തി ജീവിക്കുന്ന പരിചയക്കാരൻ 3 ദിവസമായി ഭക്ഷണം കഴിച്ചിട്ടെന്നും എല്ലാം പോയിട്ട് 100 രൂപ ആണ് ഡെയിലി വരുമാനമെന്നും പിന്നെയും ഇവർ ഇത് ചെയ്യുന്നത് ഒന്ന് മറ്റു ജോലികൾ ചെയ്യാനുള്ള ആരോഗ്യ പ്രശ്നവും എന്നെങ്കിലും ഒരു ദിവസം വലിയ സമ്മാനം വന്നാൽ ജീവിതം മാറും എന്ന പ്രതീക്ഷയിലുമാണെന്നും സംവിധായകന്റെ കുറിപ്പിൽ പറയുന്നു.

 

അദ്ദേഹത്തിന് സംസാരിക്കാൻ കൂടെ വയ്യാത്തത് കൊണ്ട് ഞാൻ നേരെ ഫുഡും വാങ്ങി പോയപ്പോൾ കണ്ട അവസ്ഥ വിഷമം ഉളവാക്കുന്നത് ആണ്. വെള്ളിയാഴ്ച മുതൽ കയ്യിൽ ഒരു പൈസയും ഇല്ല. ചില്ലറ എല്ലാം കൂടെ പെറുക്കി എടുത്തു ഒരു കവർ ബ്രെഡ്‌ വാങ്ങി. അതു കഴിച്ചപ്പോൾ ഒരു ചുവ. നോക്കിയപ്പോൾ ഡേറ്റ് കഴിഞ്ഞ ബ്രെഡ്. എന്നിട്ടും വിശപ്പ് സഹിക്കാൻ പറ്റാതെ അതിൽ നിന്നും 2 എണ്ണം എടുത്തു കഴിച്ചു. കുറെ ശർദ്ധിച്ചു. ഇത്പറഞ്ഞു കൊണ്ട് പുള്ളിയുടെ കണ്ണ് നിറഞ്ഞു. ഇത് ഒരാളുടെ അവസ്ഥ അല്ല. ഇങ്ങനെ നമ്മുട തിരുവനന്തപുരത്തു തന്നെ നടന്നു ലോട്ടറി വിൽക്കുന്ന പതിനായിരത്തിൽ അധികം ആൾക്കാർ ഉണ്ട് അവരിൽ കുറെ പേർ ഒറ്റയ്ക്ക് താമസിക്കുന്നവർ ആണ് ഇവർ ക്ഷേമ നിധി യെ കുറിച്ചു ഒന്നും അറിയാത്തത് കൊണ്ട് അതിൽ നിന്നും ഒരു സഹായവും കിട്ടില്ലെന്നും ഇങ്ങനെ പോയാൽ ഇവരിൽ പലരും ആഹാരം കിട്ടാതെ വിശന്നു വീണു മരിക്കുമെന്നും സുജിത് തന്റെ ഫേസ്ബുക് കുറിപ്പിൽ പറയുന്നു.

 

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം, 

 

 

 

 

 

OTHER SECTIONS