ഡിസ്നി താരം കാമറോൺ ബോയ്‌സ് അന്തരിച്ചു

By Chithra.07 07 2019

imran-azhar

 

ഡിസ്നി താരം കാമറോൺ ബോയ്‌സ് മരിച്ചു. 20 വയസ്സുകാരനായ താരം അപ്രതീക്ഷിതമായാണ് ഇന്ന് മരണമടഞ്ഞത്. മുൻപ് തന്നെ ഉണ്ടായിട്ടുള്ള ഹൃദയ സംബന്ധമായ അസുഖമാണ് മരണകാരണം.

 

2008 മുതൽ അഭിനയ രംഗത്തേക്ക് വന്ന കാമറോണിന് പിന്നീടൊരിക്കലും തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഒട്ടനവധി ഡിസ്‌നി ചിത്രങ്ങളിൽ അഭിനയിച്ച കാമറോൺ കൊച്ചുകുട്ടികൾക്ക് മുതൽ പ്രായമായവർക്ക് പോലും സുപരിചിതനായിരുന്നു.

 

തന്റെ 8.1 മില്യൺ ഇൻസ്റ്റാഗ്രാം ഫോൾഡർസിനായി ഇന്നലെ താരം തന്റെ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഒരുപക്ഷെ അത് അവസാനത്തെ ചിത്രമായിരിക്കുമെന്ന് ആരും കരുതിയിട്ടുണ്ടാവില്ല.

 

ഡിസ്നി ചാനലിലെ സീരീസായ ജെസ്സിയിലൂടെയാണ് കാമറോൺ കൂടുതൽ പ്രശസ്തനായത്. ഇത് കൂടാതെ, ഡിസെൻഡന്റ്സ് എന്ന ടെലിവിഷൻ ഫിലിമിലും അഭിനയിച്ചിരുന്നു.

 

കാരുണ്യപ്രവർത്തനങ്ങളിലും പങ്കെടുക്കാൻ കാമറോൺ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 2017ൽ വെറും 40 ദിവസം കൊണ്ട് തേർസ്റ് പ്രൊജക്റ്റ് എന്ന സംരംഭത്തിനായി ഇന്ത്യൻ രൂപ ഏകദേശം 18,48,150 ലക്ഷം രൂപ സമാഹരിച്ചിരുന്നു.

 

കാമറോൺ ബോയ്‌സിന് ആദരാഞ്ജലികൾ