ധനുഷും സെല്‍വരാഘവനും ഒന്നിക്കുന്ന 'നാനേ വരുവേന്‍'; ഓഗസ്റ്റ് 20ന് ആരംഭിക്കുന്നു

By mathew.25 06 2021

imran-azhar

 

 

 

ധനുഷും സെല്‍വരാഘവനും വീണ്ടും ഒന്നിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം ഓഗസ്റ്റ് 20ന് ആരംഭിക്കുന്നു. കലൈപുലി എസ് താനു ആണ് ഇരുവരും വീണ്ടുമൊന്നിക്കുന്ന 'നാനേ വരുവേന്‍' എന്ന ചിത്രം നിര്‍മിക്കുന്നത്. സെല്‍വരാഘവന്‍ തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

 


ആക്ഷന്‍ ത്രില്ലര്‍ ആയിരിക്കും ചിത്രം എന്നാണ് സൂചന. ചിത്രത്തെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. മയക്കം എന്നാ ആയിരുന്നു ഇരുവരും ഒന്നിച്ച അവസാന ചിത്രം.

സെല്‍വരാഘവന്‍ സംവിധാനം ചെയ്ത തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെയാണ് ധനുഷ് ആദ്യമായി നായകനാകുന്നത്. പുതുപേട്ടൈ, കാതല്‍ കൊണ്ടേയ്ന, യാരെടി നീ മോഹിനി എന്നീ ചിത്രങ്ങളും ധനുഷ്- സെല്‍വരാഘവന്‍ കൂട്ടുക്കെട്ടില്‍ പുറത്തുവന്നവയാണ്.

 

OTHER SECTIONS