ദൃശ്യം 2 തെലുങ്കിലേയ്ക്ക്, വെങ്കടേഷ് തന്നെ നായകൻ

By sisira.19 02 2021

imran-azhar

 

ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ദൃശ്യം 2-ന് വൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

 

ഏറെ കാത്തിരിപ്പുകൾക്ക് ശേഷം പുറത്തിറങ്ങിയ സിനിമ വമ്പൻ ഹിറ്റാകുമെന്നാണ് സൂചന.

 

ഇപ്പോഴിതാ ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുമെന്ന വാർത്തകളാണ് പുറത്തുവരുന്നത്. എന്നാലിതിൻറെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

 

ജീത്തു ജോസഫ് തന്നെയാകും ചിത്രം സംവിധാനം ചെയ്യുക. ദൃശ്യം ഒന്നിന്റെ തെലുങ്ക് റീമേക്കിൽ നായകനായിരുന്ന വെങ്കടേഷ് തന്നെയാകും ഇതിലും നായകൻ.

 

മീന തന്നെയാകും നായിക. ആശ ശരത് അഭിനയിച്ച വേഷം നദിയ മൊയ്‍തുവാകും ചെയ്യുക. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

OTHER SECTIONS