ധ്രുവ് മദ്യപിച്ചിരുന്നില്ല , ഒരു നിമിഷത്തെ അശ്രദ്ധയാണ് അപകടത്തിന് കാരണം :പ്രതികരണവുമായി വിക്രം

By BINDU PP .13 Aug, 2018

imran-azhar

 

 

ചെന്നൈ: തെന്നിന്ത്യൻ സൂപ്പർതാരം വിക്രമിന്റെ മകൻ ധ്രുവ് നിർത്തിയിട്ട ഓട്ടോറിക്ഷകൾക്ക് മേൽ കാർ ഇടിച്ചു കയറ്റിയ കേസിൽ പോലീസ് കേസുടുത്തു. ഇതിനിടയിൽ ധ്രുവ് മദ്യപിച്ചിട്ടാണ് വാഹനമോടിച്ചതെന്ന് റിപോർട്ടുകൾ പടർന്നിരുന്നു എന്നാൽ ധ്രുവിന്റെ ശ്രദ്ധക്കുറവ് കൊണ്ട് മാത്രം സംഭവിച്ച അപകടമായിരുന്നുവെന്ന് നടന്‍ വിക്രം. എന്നാല്‍ ധ്രുവ് മദ്യപിച്ചിരുന്നില്ലെന്നും വിക്രം പറഞ്ഞു. വാര്‍ത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം വിക്രം വ്യക്തമാക്കിയത്.അപകടകരമാം വിധം വണ്ടി ഓടിച്ചത്തിനും, വഴിയാത്രക്കാരുടെ ജീവന് ഭീഷണിയാകും വിധം വണ്ടിയോടിച്ചത്തിനുമെതിരേയാണ് കേസ്. സംഭവത്തില്‍ ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും മൂന്ന് ഓട്ടോറിക്ഷക്കള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.

 

ഞായറാഴ്ച്ച രാവിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് മടങ്ങി വരുമ്ബോഴാണ് ധ്രുവിന്റെ കാര്‍ ഓട്ടോറിക്ഷയില്‍ ഇടിക്കുന്നത്. സംഭവത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റിരുന്നു. ഇയാളെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഇയാളെ ഡിസ്ചാര്‍ജ് ചെയ്തു. അപകടം സംഭവിച്ചത് അശ്രദ്ധ മൂലമാണ് എന്നും അതിന് മറ്റ് കാരണങ്ങള്‍ ഒന്നും ഇല്ല എന്നും ഞങ്ങള്‍ അറിയിക്കാന്‍ ആഗ്രഹിക്കുന്നു.വാര്‍ത്താകുറിപ്പില്‍ വിക്രമിന്റെ മാനേജർ വ്യക്തമാക്കി.സംവിധായകന്‍ ബാലയുടെ പുതിയ ചിത്രമായ വര്‍മയിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണു ധ്രുവ്. വിജയ് ദേവര്‍ഗോണ്ഡ നായകനായ സൂപ്പര്‍ഹിറ്റ് തെലുങ്ക് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ റീമേക്കാണ് ചിത്രം. ചിത്രീകരണം പൂര്‍ത്തിയായ വര്‍മ ഈ വര്‍ഷം അവസാനം തിയേറ്ററുകളിലെത്തും.

OTHER SECTIONS