ബുര്‍ജ് ഖലീഫയിൽ വർണ വിസ്മയം തീർത്ത് ഷാരൂഖ് ഖാന് ജന്മദിനാശംസ

By Web Desk.03 11 2020

imran-azhar

 

 

ദുബായ്: ഷാരൂഖ് ഖാന്‍റെ അമ്പത്തിയഞ്ചാം ജന്മദിനം ആഘോഷമാക്കുകയാണ് ആരാധകർ. പ്രിയ താരത്തിന് ജന്മദിനാശംസകൾ നേരുന്നതിന്റെ തിരക്കിലാണ് സഹപ്രവർത്തകരും ആരാധകരും. ഇപ്പോഴിതാ ഷാരൂഖ് ഖാന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് ബുര്‍ജ് ഖലീഫയിൽ വർണ വിസ്മയം തീർത്തിരിക്കുകയാണ്. ദുബായ് ബുര്‍ജ് ഖലീഫയുടെ ഉടമകളായ എമ്മാര്‍ പ്രൊപ്പര്‍ട്ടീസ് ഷാരൂഖിന്‍റെ സിനിമകളിലെ രംഗങ്ങള്‍ ചേര്‍ത്തുവെച്ച ദൃശ്യമാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഈ ബിഗ് സ്‌ക്രീനില്‍ പ്രദർശിപ്പിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ ഹിന്ദിയിലും ഇംഗ്‌ളീഷിലുമാണ് ഷാറൂഖിന് ഈ സ്വപ്ന നഗരം പിറന്നാള്‍ ആശംസ അറിയിച്ചത്.

 

OTHER SECTIONS