ദുല്‍ഖര്‍ വീണ്ടും തമിഴിലേക്ക്

By praveen prasannan.06 Jan, 2017

imran-azhar

ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും തമിഴിലേക്ക് . നേരത്തേ "ഓക്കെ കണ്മണി" എന്ന മണിരത്നം ചിത്രത്തില്‍ ദുല്‍ഖര്‍ അഭിനയിച്ചിട്ടുണ്ട്. ഇത്തവണ പുതുമുഖ സംവിധായകന്‍റെ ചിത്രത്തിലാണ് ദുല്‍ഖര്‍ അഭിനയിക്കാമെന്ന് ഉറപ്പ് നല്‍കിയിരിക്കുന്നത്. റാ കാര്‍ത്തികാണ് ഈ ചിത്രത്തിന്‍റെ സംവിധായകനെന്നാണറിയുന്നത്.

എന്നാല്‍ ചിത്രത്തിലെ നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. മേഘ്ന ആകാശും നിവേദ പിതുരാജും പരിഗണന പട്ടികളുണ്ട്. റൊമാന്‍റിക് ചിത്രമായിരിക്കും ഇതെന്നാണ് സൂചന. ജോമോന്‍റെ സുവിശേഷം എന്ന ചിത്രത്തിന് ശേഷമാകും ദുല്‍ഖര്‍ തമിഴ് ചിത്രത്തില്‍ അഭിനയിക്കുക.

 

OTHER SECTIONS