ദുല്‍ഖറിന്‍റെ മകള്‍ മറിയം അമീറാ സല്‍മാന്‍

By Subha Lekshmi B R.19 May, 2017

imran-azhar

ദുല്‍ഖര്‍ സല്‍മാന്‍~അമാല്‍ സൂഫിയ ദന്പതിമാരുടെ മകള്‍ക്ക് മറിയം അമീറാ സല്‍മാന്‍ എന്ന് പേരിട്ടു. ദുല്‍ഖര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.മേയ് അഞ്ചിന് ബംഗളൂരു മദേഴ്സ് ഹോസ്പിറ്റലിലാണ് ദുല്‍ഖറിനും അമാലിനും കുഞ്ഞു രാജകുമാരി പിറന്നത്. ് 'ഒന്നിലേറെ കാരണങ്ങളാല്‍ ഇന്നെനിക്ക് മറക്കാനാകാത്ത ദിവസമാണ്.
എന്‍െറ ജീവിതം എന്നെന്നേക്കുമായി മാറിമറിഞ്ഞിരിക്കുന്നു. സ്വര്‍ഗത്തില്‍ നിന്നും വലിയൊരു അനുഗ്രഹം ഞങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നു. എന്‍െറ ഏറ്റവും വലിയ സ്വപ്നം സത്യമായിരിക്കുകയാണ്. എനിക്ക് എന്‍െറ രാജകുമാരിയെ ലഭിച്ചു'~എന്നാണ് ദുല്‍ഖര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്.

OTHER SECTIONS