പ്രണവോ, ദുൽഖറോ? വൈറലായി ലാലേട്ടന്റെ മറുപടി

By Sooraj Surendran.12 09 2019

imran-azhar

 

 

ഈ പൊന്നോണനാളിൽ ബിഗ് സ്ക്രീനിലും, മിനി സ്ക്രീനിലും ഒരുപോലെ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് മോഹൻലാൽ. തിരുവോണ ദിനത്തിൽ വിവിധ ചാനൽ പരിപാടികളിൽ അതിഥിയായെത്തിയ മോഹൻലാൽ മിനിസ്‌ക്രീനിൽ നിറഞ്ഞുനിന്നിരുന്നു.

 

ഫ്‌ളവേഴ്‌സ് ടി വി മോഹൻലാലിനെ അതിഥി ആക്കി ചരിത്രത്തിൽ ആദ്യമായി എട്ടു മണിക്കൂറോളം നീണ്ട ഒരു പരിപാടി ഒരുക്കിയിരുന്നു. കുട്ടികൾക്കൊപ്പം അടിയും പാടിയും മോഹൻലാൽ പ്രേക്ഷകരുടെ മനം കവർന്നു. ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ മത്സരാർത്ഥിയായ ഒരു കുട്ടി ലാലേട്ടനോട് ചോദിച്ച ചോദ്യവും, അതിന് ലാലേട്ടൻ നൽകിയ മറുപടിയുമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ.

 

പ്രണവിനെയാണോ, ദുൽഖറിനെയാണോ ഇഷ്ടം എന്നായിരുന്നു കുട്ടിയുടെ ചോദ്യം, രസകരമായ മറുപടിയാണ് ഈ ചോദ്യത്തിന് മോഹൻലാൽ നൽകിയത്. 'അതിപ്പോ അച്ഛനെ ആണോ അമ്മയെ ആണോ ഇഷ്ടം എന്ന് ചോദിക്കും പോലെ ആണ്. കുഞ്ഞിലേ മുതൽ രണ്ടിനേം കാണുന്നതല്ലേ. രണ്ടു പേരെയും എനിക്ക് ഒരുപോലെ ഇഷ്ടം ആണ്. എന്നാലും ഏറ്റവും എനിക്കിഷ്ടം ഫഹദ് ഫാസിലിനെ ആണ്' എന്നായിരുന്നു മോഹൻലാലിൻറെ മറുപടി. മോഹൻലാൽ നായകനായ ഓണചിത്രം ഇട്ടിമാണി മെയ്ഡ് ഇൻ ചൈന തീയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.

 

OTHER SECTIONS