"നിൽപ്പിലും അച്ഛനെ പോലെ" മറിയത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ദുൽഖർ !

By BINDU PP.24 10 2019

imran-azhar

 

 

സോഷ്യൽ മീഡിയയിലെ മിന്നും താരമാണ് ദുൽഖർ സൽമാന്റെ മകൾ മറിയം അമീറ സൽമാൻ. കുഞ്ഞു മറിയത്തിന്റെ ചിത്രങ്ങളും അവളെക്കുറിച്ചുളള വിശേഷങ്ങളും ദുൽഖർ ആരാധകർക്കായി ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ആരാധകർ കുഞ്ഞു മറിയത്തിന്റെ ചിത്രങ്ങൾക്കായി കാത്തിരിക്കാറുണ്ട്.ഇപ്പോളിതാ ചെറിയ ഇടവേളക്ക് ശേഷമാണ് മകളുടെ ചിത്രം താരം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. കുഞ്ഞ് മറിയത്തിന്റെ ചിത്രം ഇപ്പോൾ വൈറലാണ്.

 

ഇപ്പോൾ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആണ് ദുൽഖർ അഭിനയിക്കുന്നത്. ഈ സിനിമ നിർമിക്കുന്നതും ദുൽഖർ ആണ്. സുരേഷ് ഗോപി, ശോഭന. കല്യാണി പ്രിയദർശൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

 

2017 മെയ്‌ മാസം അഞ്ചാം തീയതിയാണ് മറിയം അമീറ ജനിക്കുന്നത്. അന്ന് മുതല്‍ തന്റെ ജീവിതം മാറിയെന്ന് മുന്‍പൊരു അവസരത്തില്‍ ദുല്‍ഖര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. മാർച്ച് എട്ടിന് വനിതാ ദിനത്തിലും മകള്‍ മറിയത്തിന് ദുല്‍ഖര്‍ വനിതാ ദിനാശംസകൾ നേർന്നിരുന്നു. രണ്ടു വയസേ ആയുള്ളൂ, എങ്കിലും എന്റെ വഴികാട്ടിയാവുകയാണ് പലപ്പോഴും അവള്‍, എന്നാണ് ദുൽഖർ അന്നു കുറിച്ചത്.

 

OTHER SECTIONS