എന്റെ കണ്ണുനിറഞ്ഞുപോയി, എല്ലാവര്‍ക്കും നന്ദി, വിവരിക്കാനാവുന്നില്ല

By Web Desk.09 08 2022

imran-azhar

 


പ്രേക്ഷകര്‍ക്ക് ദുല്‍ഖര്‍ സല്‍മാന്റെ തുറന്ന കത്ത്. പുതിയ ചിത്രം സീതാരാമത്തിന്റെ വിജയത്തില്‍ സന്തോഷം പങ്കിട്ടുകൊണ്ടാണ് താരത്തിന്റെ സോഷ്യല്‍ മീഡിയ കുറിപ്പ്. ചിത്രം ഏറ്റെടുത്തതില്‍ സന്തോഷവും നന്ദിയും ദുല്‍ഖര്‍ അറിയിക്കുന്നു. ചിത്രത്തിലെ കഥാപാത്രമായ റാമിന്റെ പേരിലാണ് കുറിപ്പ്.

 

സീതാറാമിന്റേത് ക വിജയം കൂട്ടായ പരിശ്രമത്തിന്റെ വിജയമാണ്. സിനിമയ്ക്കു പിന്നില്‍ എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനമുണ്ടെന്നും ദുല്‍ഖര്‍ കുറിച്ചു.

 

സിനിമയെ പ്രേക്ഷകര്‍ നിറഞ്ഞ മനസോടെ സ്വീകരിക്കുന്ന് കണ്ട് ഞാന്‍ റിലീസ് ദിവസം കരഞ്ഞുപോയി. നിങ്ങളുടെ സ്‌നേഹം വാക്കുകള്‍ കൊണ്ട് വിവരിക്കാനാവില്ല. തെലുങ്കിലെ സിനിമയെ ഇഷ്ടപ്പെടുന്നവരോടും സിനിമയെ വിശ്വസിക്കുന്നവരോടും നന്ദി പറയുന്നെന്നും ദുല്‍ഖര്‍ കുറിച്ചു.

 


ഓ.കെ. ബംഗാരമാണ് ദുല്‍ഖറിന്റേതായി തെലുങ്കില്‍ ആദ്യം റിലീസ് ചെയ്ത ചിത്രം. ഓ.കെ. കണ്മണിയുടെ തെലുങ്ക് മൊഴിമാറ്റ പതിപ്പായിരുന്നു ഇത്. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത മഹാനടി, കണ്ണും കണ്ണും കൊള്ളയടിത്താല്‍, കുറുപ്പ് എന്നീ ചിത്രങ്ങളുടെ ഡബ്ബിങ് പതിപ്പ് എന്നിവയാണ് ദുല്‍ഖറിന്റെ മറ്റു തെലുങ്ക് ചിത്രങ്ങള്‍.

 

 

 

OTHER SECTIONS