ദുല്‍ഖര്‍ സല്‍മാന്‍ യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു

By RK.16 09 2021

imran-azhar

 


ദുല്‍ഖര്‍ സല്‍മാനും യുഎഇ ഗോള്‍ഡന്‍ വിസ. അബുദാബി സാംസ്‌കാരിക-വിനോദ സഞ്ചാര വകുപ്പിന്റെ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ താരം ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. അബുദാബി കള്‍ച്ചറല്‍ ആന്‍ഡ് ടൂറിസം സെക്രട്ടറിയാണ് സമ്മാനിച്ചത്.

 

വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്നവര്‍ക്ക് ആദരമായി യുഎഇ സര്‍ക്കാര്‍ നല്‍കുന്നതാണ് ഗോള്‍ഡന്‍ വിസ. പത്തുവര്‍ഷമാണ് കാലാവധി.

 

നേരത്തെ മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്. നൈല ഉഷ, മിഥുന്‍ എന്നിവര്‍ക്കും ഗോള്‍ഡന്‍ വിസ സമ്മാനിച്ചിരുന്നു.

 

 

 

 

 

 

OTHER SECTIONS