സീതാ രാമം; ആദ്യ ഷോയ്ക്ക് പിന്നാലെ നിറകണ്ണുകളുമായി ദുൽഖറും മൃണാളും; വീഡിയോ വൈറൽ

By santhisenanhs.06 08 2022

imran-azhar

 

ദുൽഖർ സൽമാൻ നായകനായെത്തിയ സീതാ രാമം തിയേറ്ററുകളിൽ വിജയ പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ ആദ്യ ഷോയ്ക്ക് ശേഷം സന്തോഷം കൊണ്ട് കരയുന്ന അണിയറ പ്രവർത്തകരുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

 

ദുൽഖറും മൃണാൾ താക്കൂറും ചിത്രത്തിന്റെ സംവിധായകനായ ഹനു രാഘവപ്പുടിയെ ആലിംഗനം ചെയ്യുന്നതും പിന്നീട് സന്തോഷം കരച്ചിലായി അവസാനിക്കുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളത്.

 

പോയറ്റിക്ക് ലൗ സ്റ്റോറി എന്നാണ് ചിത്രത്തിന്റെ ആദ്യ ഷോ കണ്ടവർ അഭിപ്രായപ്പെടുന്നത്. ഇന്ത്യയിൽ പ്രദർശനം തുടങ്ങുന്നതിന് മുമ്പ് തന്നെ യു.എസിൽ ചിത്രത്തിന്റെ പ്രിമിയർ നടന്നിരുന്നു. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചത്.

 

സ്വപ്ന സിനിമയുടെ ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 1965ലെ ഇന്തോ- പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് സീതാ രാമത്തിൻറെ പ്രമേയം.മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലേക്ക് ചിത്രം മൊഴിമാറ്റം ചെയ്തിട്ടുണ്ട്.

 

സീതാരാമം ചരിത്രം പറയുന്ന ഫിക്ഷനും അതേസമയം പ്രണയ കഥയുമാണെന്ന് ചിത്രത്തിന്റെ സംവിധായകൻ ഹനു രാഘവപ്പുടി മുൻപ് പറയുകയുണ്ടായി.

 

കശ്മീരിലും ഹൈദരാബാദിലുമായിരുന്നു ചിത്രത്തിൻറെ ഷൂട്ടിങ്. രാഘവപ്പുടിക്കൊപ്പം ജയ് കൃഷ്ണയും- രാജ്‍കുമാർ കണ്ടമുടിയും ചേർന്നാണ് സംഭാഷണങ്ങൾ എഴുതിയത്. എഡിറ്റിങ്- കോതഗിരി വെങ്കടേശ്വര റാവു. ഛായാഗ്രഹണം- പി.എസ്. വിനോദ്, ശ്രേയസ് കൃഷ്ണ

OTHER SECTIONS