ഐശ്വര്യാ റായ് ജയിലിലേക്കോ? പാനമ പേപ്പറുകൾ കുരുക്കാകുമോ?

By സൂരജ് സുരേന്ദ്രന്‍.21 12 2021

imran-azhar

 

 

ബോളിവുഡ് താര സുന്ദരി ഐശ്വര്യാ റായ് ബച്ചൻ ജയിലിലേക്കോ എന്ന ചർച്ചകളാണ് ഇപ്പോൾ മാധ്യമങ്ങളിലും, സോഷ്യൽ മീഡിയകളിലും നിറയുന്നത്. വിദേശ നാണയവിനിമയ ചട്ട ലംഘനവുമായി ബന്ധപ്പെട്ട് നടി ഐശ്വര്യാ റായ് ബച്ചനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) തിങ്കളാഴ്ച ചോദ്യം ചെയ്തിരുന്നു. വിദേശരാജ്യങ്ങളില്‍ രഹസ്യനിക്ഷേപം നടത്തിയെന്ന ആരോപണത്തെ കുറിച്ചായിരുന്നു ചോദ്യം ചെയ്യൽ. ഡൽഹിയിലെ ഇഡി ഓഫീസിൽ വിളിച്ചുവരുത്തിയാണ് ഐശ്വര്യാ റായിയെ ചോദ്യം ചെയ്തത്.


അമിതാഭ് ബച്ചന്റെ മരുമകള്‍ കൂടിയായ ഐശ്വര്യക്ക് മുന്‍പ് രണ്ടുതവണ ഇ.ഡി. സമന്‍സ് അയച്ചിരുന്നു. എന്നാല്‍ ഹാജരാകാന്‍ ഐശ്വര്യ കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. പാനമ പേപ്പറു'കളിലൂടെയുള്ള വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് ഇ.ഡി. ഐശ്വര്യയെ ചോദ്യംചെയ്തതെന്നാണ് വിവരം. കഴിഞ്ഞ 15 കൊല്ലത്തിനിടെ തനിക്ക് ലഭിച്ച വിദേശവരുമാനത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഐശ്വര്യ ഇതിനകം ഹാജരാക്കിയെന്നാണ് വിവരം. ലോകത്തെ അതിസമ്പന്നര്‍ നികുതിവെട്ടിക്കാനായി കടലാസുകമ്പനികളിലൂടെയും മറ്റും വിദേശത്ത് നിക്ഷേപം നടത്തിയെന്ന ആരോപണമാണ് 2016 മുതൽ പാനമ പേപ്പറുകളിലൂടെ പുറത്തെത്തിയ വാർത്ത.


2017-ലാണ് ഇഡി വിദേശ നാണയവിനിമയ ചട്ട ലംഘനങ്ങളെ കുറിച്ചുള്ള ആരോപണങ്ങളില്‍ ഊർജിതമായ അന്വേഷണം ആരംഭിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് 2004 മുതലുള്ള വിദേശ നിക്ഷേപങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബച്ചന്‍ കുടുംബത്തിന് ഇ.ഡി നേരത്തെ തന്നെ നോട്ടീസ് അയച്ചിരുന്നു. അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ അന്താരാഷ്ട്ര കൂട്ടായ്മയാണ് രാഷ്ട്രീയക്കാര്‍, വ്യവസായികള്‍, സെലിബ്രിറ്റികള്‍ തുടങ്ങിയവരുടെ ഇത്തരം നിക്ഷേപങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തെത്തിച്ചത്.

 

OTHER SECTIONS