പട്ടാള വേഷത്തിലും റൊമാന്റിക്കായി ടോവിനോ; എടക്കാട് ബറ്റാലിയൻ 06 ടീസർ കാണാം

By Sooraj Surendran.09 10 2019

imran-azhar

 

 

നവാഗതനായ സ്വപ്‌നേഷ് കെ നായർ യുവതാരം ടോവിനോ തോമസിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയൻ 06. ചിത്രത്തിന്റെ മൂന്നാം ടീസറും അണിയറപ്രവർത്തകർ പുറത്തുവിട്ടു. സംയുക്ത മേനോനാണ് ചിത്രത്തിലെ നായികാ. ടോവിനോ സംയുക്ത താരജോഡികൾ തീവണ്ടി എന്ന ബോക്സ് ഓഫീസ് ഹിറ്റ് ചിത്രത്തിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. ആക്ഷനും റൊമാന്റിസിനും വളരെയധികം പ്രാധാന്യം നൽകുന്ന ചിത്രമാണിതെന്നാണ് ടീസറുകൾ നൽകുന്ന സൂചന. പി ബാലചന്ദ്രന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ നീ ഹിമമഴയായ് വരൂ എന്ന ഗാനം സാമൂഹ്യ മാധ്യമങ്ങളിൽ ഹിറ്റായിരുന്നു.

കൈലാസ് മേനോനാണ് ഇത്തവണയും ടൊവിനോ ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്.കാര്‍ണിവല്‍ പിക്‌ചേഴ്‌സിന്റെയും റൂബി ഫിലിംസിന്റെയും ബാനറില്‍ ഡോ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം,ജയന്ത് മാമ്മന്‍ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ആരവം എന്ന ചിത്രത്തിനു ശേഷമാണ് ടൊവിനോ എടക്കാട് ബറ്റാലിയന്‍ 06ലേക്ക് എത്തുക. നായക വേഷത്തിലല്ലെങ്കിലും ടോവിനോ അഭിനയിച്ച ലൂസിഫർ, ഉയരെ, വൈറസ്, തുടങ്ങിയ ചിത്രങ്ങൾ വമ്പൻ വിജയമാണ് നേടിയത്.

 

OTHER SECTIONS