സർക്കാരിന്റെ പ്രവർത്തനങ്ങളെ ഞാൻ ബഹുമാനിക്കുന്നു, എസ്തർ അനിൽ

By online desk.24 11 2020

imran-azhar

 

കൊവിഡ് കാലത്തെ സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് നടി എസ്തർ.ദൃശ്യം 2 ഷൂട്ടിന് ശേഷം സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് എസ്തർ ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പറഞ്ഞത്.കൊവിഡ് സമയത്ത് ആരോഗ്യ വകുപ്പ് ചെയ്തത് വലിയ കാര്യങ്ങളാണ്.രാജ്യാന്തര തലത്തിലും അന്താരാഷ്ട്ര തലത്തിലും എല്ലാവരും തിരിച്ചറിഞ്ഞു.ആ കാര്യങ്ങളെ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു. ഇപ്പോൾ ഭരിക്കുന്ന പാർട്ടി ചെയ്യുന്നത് നല്ല കാര്യങ്ങളാണ് എന്നാണ് തനിക്ക് തോന്നുന്നതെന്നുംഎസ്തർ പറഞ്ഞു.'പാർട്ടിയെക്കുറിച്ചൊക്കെ മനസിലാക്കാൻ ഉള്ള പ്രായമെനിക്ക് മുൻപ് ആയിട്ടില്ലായിരുന്നു. ഇപ്പോൾ ഇതെല്ലാം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.ആദ്യമായിട്ടാണ് വോട്ട് ചെയ്യാൻ പോകുന്നത്.രാഷ്ട്രീയം വീട്ടിൽ സംസാരിക്കാറുണ്ടായിരുന്നു. അമ്മയുടെ അച്ഛൻ(ചാച്ചൻ) ഇലക്ഷന് നിന്ന് ജയിച്ചിട്ടുണ്ട്. അതൊക്കെ കൊണ്ട് ഇലക്ഷൻ കാര്യങ്ങൾ വീട്ടിൽ സംസാരിക്കാറുണ്ട്'എസ്തർ പറഞ്ഞു.

OTHER SECTIONS