അടിപൊളി പാട്ടുമായി ഇവൾ ഗോപിക ..

By online desk .06 03 2020

imran-azhar

 

 

ഇവൾ ഗോപികയിലെ മദന മോഹ എന്ന് തുടങ്ങുന്ന പ്രണയ ഗാനം ഗാനം പുറത്ത് ദേവദാസ് ഫിലിംസിന്റെ ബാനറില്‍ കല്ലയം സുരേഷ് നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന ചിത്രമാണ് ഇവള്‍ ഗോപിക. ചിത്രം മാര്‍ച്ച് 13 ന് തിയേറ്ററുകളിലെത്തും . ദേവൻ , ശോഭാ മോഹൻ ഉണ്ണി രാജേഷ് ,നിമിഷ നായർ ബെന്നി ജോണ്‍, ഹസ്സന്‍ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.

 

 

 

 

കഥ, സംവിധാനം അമ്പലപ്പുഴ രാധാകൃഷ്ണന്‍, ഷംസു നിലമ്പൂര്‍ ഛായാഗ്രഹണവും ലിന്‍സണ്‍ റാഫേല്‍ എഡിറ്റിംഗും പുനലൂര്‍ രവി ചമയവും നാഗരാജന്‍ വസ്ത്രാലങ്കാരവും അഭിലാഷ് മുതുകാട് കലാസംവിധാനവും രേവതി നൃത്ത സംവിധാനവും ഷിബു മാറോളി നിശ്ചലഛായാഗ്രഹണവും എബ്രഹാം ലിങ്കണ്‍ വാര്‍ത്താവിതരണവും നിര്‍വ്വഹിക്കുന്നു. എം.ഡി. മനോജ്, ശ്രീദേവി എന്നിവരുടെ വരികള്‍ക്ക് ജോയ് മാധവ് സംഗീതം പകര്‍ന്നു. ഗായത്രി വി.എസ്. സുരേഷ് ചെറുകാട്, ഭാഗ്യരാജ്, മാഗി ആശീര്‍വാദ്, സാന്ദ്ര ശശികുമാര്‍, ഉണ്ണിമായാദാസ്, മാളിവകി സുന്ദര്‍ എന്നവരാണ് ചിത്രത്തിലെ ഗായകര്‍.

 

 

 

 

OTHER SECTIONS