ഈ കോവിഡ് കാലത്ത്‌ മക്കളുമായുള്ള അടുപ്പം കുറച്ചുകൂടി മനോഹരമായി; എല്ലാ അച്ഛന്മാർക്കും ഫാദേഴ്‌സ് ഡേ നേർന്ന് ഡ്വയ്ൻ ജോൺസൺ

By sisira.20 06 2021

imran-azhar

 

 


ലോകചലച്ചിത്ര പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ ഡ്വയ്ൻ ജോൺസൺ 'ഫാദേഴ്സ് ഡേ'യുമായി ബന്ധപ്പെട്ട് പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റ് സൈബര്‍ ലോകത്ത് ശ്രദ്ധ നേടുന്നു.


സിമോൺ, ജാസ്മിൻ, ടിയ എന്നിങ്ങനെ മൂന്ന് പെൺമക്കളാണ് താരത്തിനുള്ളത്. മക്കളുമായി ഏറെ അടുപ്പം ഉണ്ടെങ്കിലും അത് കൊവിഡ് കാലത്ത് കുറച്ചുകൂടി മനോഹരമായി എന്നാണ് ഡ്വയ്ൻ പറയുന്നത്.

 

പെൺമക്കളുടെ വളർച്ചയിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം അവരോടൊപ്പം ഉണ്ടായിരിക്കുക എന്നത് തന്നെയാണെന്നും അദ്ദേഹം പറയുന്നു.

 

മക്കളെ ആത്മാർത്ഥമായി സ്നേഹിക്കുകയും അവർക്കായി കഠിനാധ്വാനം ചെയ്യുകയും അവർക്കൊപ്പം എന്തിനും കൂടെ നിൽക്കുകയും ചെയ്യുന്ന എല്ലാ അച്ഛന്മാർക്കും ഫാദേഴ്സ് ഡേ ആശംസിക്കുകയാണ് ഡ്വയ്ൻ.

OTHER SECTIONS